video
play-sharp-fill
കെഎസ്ആർടിസി  8 വർഷത്തിനിടെ ആക്രി വിലയ്ക്ക് വിറ്റത് 2089 പഴകിയ ബസ്സുകൾ;  ലഭിച്ചത് 39.78 കോടി രൂപ; ഏറ്റവും കൂടുതൽ വിറ്റത് 2004ൽ വാങ്ങിയ ബസുകൾ

കെഎസ്ആർടിസി 8 വർഷത്തിനിടെ ആക്രി വിലയ്ക്ക് വിറ്റത് 2089 പഴകിയ ബസ്സുകൾ; ലഭിച്ചത് 39.78 കോടി രൂപ; ഏറ്റവും കൂടുതൽ വിറ്റത് 2004ൽ വാങ്ങിയ ബസുകൾ

ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകള്‍. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്.

ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതല്‍ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതില്‍ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയില്‍ മിക്കതും കാലാവധി കഴിഞ്ഞതാണ്.

 

ഇവ കെ. എസ്. ആർ. ടി. സി. പൊളിച്ചു വില്‍ക്കാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റല്‍ സ്റ്റീല്‍ ട്രേഡിങ് കോർപ്പറേഷൻ മുഖേന ഓണ്‍ലൈനായാണു വ്യാപാരം. ആക്രിവിലയ്ക്ക് ഏറ്റവും കൂടുതല്‍ വിറ്റത് 2004-ല്‍ വാങ്ങിയ ബസുകളാണ്-461 എണ്ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ. 2016-17 ല്‍ 1.77, കോടി, 2017-18 ല്‍ 8.07 കോടി, 2018-19 ല്‍ 5.09 കോടി, 2019-20 ല്‍ 1.36 കോടി, 2020-21 ല്‍ 75.25 ലക്ഷം, 2021-22 ല്‍ 1.85 കോടി, 2023-24 ല്‍ ആറു കോടി എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളില്‍ ബസ് വിറ്റതിലൂടെ ലഭിച്ച തുക.