play-sharp-fill
കെ . എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കാൻ വിവിധ പദ്ധതികളുമായി ബഡ്ജറ്റ്

കെ . എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കാൻ വിവിധ പദ്ധതികളുമായി ബഡ്ജറ്റ്

സ്വന്തം ലേഖിക

തിരുവനന്തപുരം :ബഡ്ജറ്റിൽ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കാനുള്ള വിവിധ പദ്ധതികൾക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. കൊവി‍ഡിന്ശേഷം കെ.എസ്.ആർ.ടി.സിക്ക് നടപ്പുസാമ്പത്തിക വർഷത്തിൽ 1822 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ഈ വർഷം നോൻ പ്ലാനിൽ 1000 കോടി രൂപയും വിവിധ ഡിപ്പോ നവീകരണത്തിനായി 30 കോടി രൂപയും വകയിരുത്തും. വിവിധ ആധുനിക ഉപകരണങ്ങൾക്കായി 20 കോടിയാണ് വകയിരുത്തുന്നത്. കെ.എസ്.ആർ.ടി.സിക്കായി 50 പുതിയ പെട്രോൾ, ‍‍‍ഡീസൽ പമ്പുകൾ സ്ഥാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈസ്പീഡ് ഡീസൽ ബസുകൾ സി.എൻ.ജി, എൽ.എം.ജി ഇലക്ട്രിക്കൽ വിഭാ​ഗത്തിലേക്ക് മാറുന്നതിനായി ഈ വർഷം 50 കോടി രൂപ അനുവദിക്കും. ചെക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 5 കോടി ഉൾപ്പടെ മോട്ടോർ വാഹന വകുപ്പിന് 44 കോടി രൂപ വകയിരുത്തി.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ വാഹനമൊന്നിന് 25000 മുതൽ 30000 വരെ ഇൻസന്റീവ് നൽകി 10000 ഈ ആട്ടോകൾ പുറത്തിറക്കാൻ സഹായം നൽകും.

നിലവിലുള്ള ഐ.സി ആട്ടോ എൻജിനുകൾ ഇ ആട്ടോയിലോക്ക് മാറാനായി വാഹനമൊന്നിന് 15000 രൂപ സബ്സിഡിയായി നൽകും. പദ്ധതിയുടെ ​ഗുണഭോക്താക്കളിൽ 50 ശതമാനം വനിതകളായിരിക്കുമെന്നും മന്ത്രി കെ.എൻ. ബാല​ഗോപാൽ വ്യക്തമാക്കി.