video
play-sharp-fill
ഈ മാസം 28 ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ : ശമ്ബളത്തിന് 20 ഡ്യൂട്ടി വേണമെന്ന ഉത്തരവും 12 മണിക്കൂര്‍ ഡ്യൂട്ടി പാറ്റേണും മരവിപ്പിച്ചു

ഈ മാസം 28 ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ : ശമ്ബളത്തിന് 20 ഡ്യൂട്ടി വേണമെന്ന ഉത്തരവും 12 മണിക്കൂര്‍ ഡ്യൂട്ടി പാറ്റേണും മരവിപ്പിച്ചു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഈ മാസം 28 ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കെ എസ് ആര്‍ ടി സി തൊഴിലാളി സംഘടനകള്‍ പിന്മാറി.

ഗതാഗത മന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന തീരുമാനം വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

ശമ്ബളത്തിന് 20 ഡ്യൂട്ടി വേണമെന്ന ഉത്തരവ് മരവിപ്പിച്ചു. 12 മണിക്കൂര്‍ ഡ്യൂട്ടി പാറ്റേണും മരവിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്ബള വിതരണത്തിന്റെ കാര്യത്തില്‍ കെ എസ് ആര്‍ടിസി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മെയ് 6 ലെ പണിമുടക്കില്‍ മാറ്റമില്ലെന്ന് ടി ഡി എഫ് അറിയിച്ചു.

ഏപ്രില്‍ 28 ലെ സൂചന പണിമുടക്ക് മാറ്റിവെച്ചുവെന്ന് സി ഐ ടി യു അറിയിച്ചു. 28 ന് പണിമുടക്കില്ലെന്ന് ബിഎംഎസും അറിയിച്ചു. മെയ് 5ന് മുമ്ബ് ശമ്ബളം കിട്ടിയില്ലെങ്കില്‍ മെയ് 6 ന് പണിമുടക്കുമെന്ന് ടിഡിഎഫും ബിഎംഎസും നിലപാട് അറിയിച്ചിട്ടുണ്ട്.