കായംകുളത്ത്  കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികയായ സ്കൂൾ അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടത്തിൽ റോഡിൽ വീണ അധ്യാപികയുടെ തലയിലൂടെ ബസ്സിന്റെ ടയർ കയറിയിറങ്ങി

കായംകുളത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികയായ സ്കൂൾ അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടത്തിൽ റോഡിൽ വീണ അധ്യാപികയുടെ തലയിലൂടെ ബസ്സിന്റെ ടയർ കയറിയിറങ്ങി

കായംകുളം: തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംഗ്ഷനിൽ സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്കൂൾ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ഭരണിക്കാവ് തെക്കേക്കര പാലമൂട്ടിൽ സുമം ആണ് മരിച്ചത്.

രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. കായംകുളത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന സുമത്തിനെ ഇതേ ദിശയിൽ വന്ന കെഎസ്ആർടിസി ബസ് മറികടക്കുന്നതിനിടയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ ബസ്സിൽ തട്ടി മറിഞ്ഞുവീഴുകയും ബസ്സിന്റെ പിന്നിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

സുമം ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്.
സംഭവസ്ഥലത്ത് തന്നെ സുമം മരണപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളത്തെ എസ് എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയാണ് സുമം. അപകടം നടന്നതോടെ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്നും ഇറങ്ങിയോടി. സുമത്തിന്റെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.