മടക്കയാത്രയ്ക്ക് 1000 അധിക സർവീസുകളുമായി കെഎസ്ആർടിസി;ദീർഘദൂര സർവീസിന് 795 ബസും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 205 ബസും ; 250 ബസുകൾ പമ്പയിൽ ക്രമീകരിക്കും

മടക്കയാത്രയ്ക്ക് 1000 അധിക സർവീസുകളുമായി കെഎസ്ആർടിസി;ദീർഘദൂര സർവീസിന് 795 ബസും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 205 ബസും ; 250 ബസുകൾ പമ്പയിൽ ക്രമീകരിക്കും

ശബരിമല :മകരവിളക്ക് ദർശനത്തിനു ശേഷം മടങ്ങുന്ന അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി 1000 അധിക സർവീസുകൾ നടത്തും. നിലവിലുള്ള സർവീസുകൾക്ക് പുറമേയാണ് ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരുടെ യാത്രാക്ലേശമൊഴിവാക്കാനുള്ള നടപടി. ദീർഘദൂര സർവീസിന് 795 ബസും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 205 ബസുമാണ് ഉണ്ടാവുക.

മകര വിളക്ക് ദിവസം രാവിലെയാണ് ബസുകൾ എത്തുക. വൈകിട്ട് മുതൽ അധിക സർവീസുകൾ ആരംഭിക്കും. 250 ബസുകൾ പമ്പയിൽ ക്രമീകരിക്കും. ത്രിവേണിയിൽ നിന്നാരംഭിക്കുന്ന ചെയിൻ സർവീസ് ഹിൽടോപ്പ് ചുറ്റി നിലയ്ക്കൽ വരെ ഉണ്ടാകും. 400 ബസുകൾ ഇതിനായി ഉപയോഗിക്കും. നിലയ്ക്കലിൽ ആറാമത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ 100 ബസുകൾ ക്രമീകരിക്കും.

ചെയിൻ സർവീസിന്റെ ആദ്യ റൗണ്ടിൽ 400 ബസുകൾ ഉപയോഗിക്കും. രണ്ടാം റൗണ്ട് മുതൽ ഭക്തരുടെ എണ്ണം കണക്കാക്കിയായിരിക്കും സർവീസ്. ഇതിനൊപ്പം ദീർഘദൂര സർവീസുകളും ആരംഭിക്കും. ചെയിൻ സർവീസിന്റെ രണ്ടാം റൗണ്ടിൽ കുറഞ്ഞത് 200 ബസുകൾ ഓടിക്കും. നിലയ്ക്കൽ മുതൽ ഇലവുങ്കൽ വരെയുള്ള ഭാഗത്ത് ദീർഘദൂര സർവീസുകൾക്കായി 50 ബസുകൾ സജ്ജമാക്കി നിർത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പയിൽ നിന്ന് ദീർഘ ദൂര സർവീസുകൾക്കായുള്ള ബസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഈ ബസുകൾ പമ്പയിലേക്കെത്തിക്കും.തുലാപ്പിള്ളി, ചെങ്ങന്നൂർ, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊൻകുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളിൽ ക്രമീകരിച്ച് നിർത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സർവീസ് ആരംഭിക്കും.

ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഇടങ്ങളിലായി ബസുകൾ ക്രമീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സർവീസ് നടത്തുന്നത്.
സ്വന്തം ബസുകൾ ഗതാഗത കുരുക്കുണ്ടാക്കിയാൽ നിരീക്ഷിച്ച് തുടർ നടപടി സ്വീകരിക്കാനും കെഎസ്ആർസി സംവിധാനമൊരുക്കിയിട്ടുണ്ട്. മെക്കാനിക്കും ഡ്രൈവറും ഉൾപ്പെടുന്ന സംഘം ഇരുചക്ര വാഹനത്തിൽ നിരത്തിലുണ്ടാകും. ഏതെങ്കിലും വാഹനത്തിൽ പകരം ഡ്രൈവറെ നിയോഗിക്കേണ്ടി വന്നാൽ ഇരു ചക്രവാഹനത്തിലെത്തുന്ന ഡ്രൈവർ തുടർ സേവനം ഏറ്റെടുക്കും.

നിലവിൽ പമ്പയിലേക്ക് മറ്റ് ഡിപ്പോകളിൽ നിന്ന് നടന്നു വരുന്ന ബസ് സർവീസുകൾക്ക് പുറമെ ഇരുന്നൂറ്റിയെഴുപതോളം ബസുകൾ എത്തിച്ചാണിപ്പോൾ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ 205 എണ്ണം ചെയിൻ സർവീസിനായും 65 എണ്ണം ദീർഘദൂര സർവീസിനായും ഉപയോഗിക്കുന്നു. ഇതിൽ യന്ത്ര തകരാറിന് സാധ്യതയുള്ള ഇരുപതോളം ബസുകൾ പമ്പയിൽ നിന്ന് തിരികെ അയയ്ക്കുമെന്നും മറ്റ് ഡിപ്പോകളിൽ നിന്നടക്കം അഞ്ഞൂറോളം ബസ് സർവീസുകൾ നടന്ന് വരുന്നതായും കെഎസ്ആർടിസി പമ്പ സ്‌പെഷ്യൽ ഓഫീസർ ഷിബു കുമാർ അറിയിച്ചു.

Tags :