പൂപ്പാറയിൽ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കാട്ടാനയാക്രമണം
സ്വന്തം ലേഖിക
അടിമാലി: പൂപ്പാറ തോണ്ടിമലക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കാട്ടാനയാക്രമണം. ശനിയാഴ്ച പുലര്‍ച്ച മൂന്നിനാണ് തേനിയില്‍നിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്.
39 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
കുട്ടിയാനയെ കൂടാതെ രണ്ട് പിടിയാനകളും ഒരുകൊമ്ബനുമാണ് വഴിയിലുണ്ടായിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. തൊട്ടുമുന്നില്‍ ആനക്കൂട്ടത്തെ കണ്ട് ഡ്രൈവര്‍ സതീഷ് കുമാര്‍ ബസ് നിര്‍ത്തി. ഉടന്‍ കൊമ്ബനാന പാഞ്ഞെത്തി ബസിന്‍റെ മുന്‍ ഭാഗത്തെ ചില്ല് തുമ്ബിക്കൈ കൊണ്ട് അടിച്ചുതകര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാന തകര്‍ത്ത ചില്ലിനു തൊട്ട് പിന്നിലെ സീറ്റിലാണ് കണ്ടക്ടര്‍ ദേവേന്ദ്രന്‍ ഇരുന്നത്. കാട്ടാന വരുന്നതുകണ്ട് ഇദ്ദേഹം പിന്നിലേക്ക് മാറിയതിനാല്‍ അപകടം ഒഴിവായി. ആളുകള്‍ ബഹളംവെച്ചതോടെ കാട്ടാനക്കൂട്ടം പിന്‍വാങ്ങുകയും ചെയ്തു. തുടര്‍ന്നാണ് ബസിന്‍റെ യാത്ര പുനരാരംഭിച്ചത്.