play-sharp-fill
കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴാന്‍ സാധ്യതയുണ്ട്; ശ്രദ്ധിക്കണേ… ഓരോ ജീവനും വിലപ്പെട്ടതാണ്; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി; എമര്‍ജന്‍സി നമ്പറും വിശദവിവരങ്ങളും അറിയാം

കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴാന്‍ സാധ്യതയുണ്ട്; ശ്രദ്ധിക്കണേ… ഓരോ ജീവനും വിലപ്പെട്ടതാണ്; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി; എമര്‍ജന്‍സി നമ്പറും വിശദവിവരങ്ങളും അറിയാം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്തമഴയിലും കാറ്റിലും വൃക്ഷങ്ങള്‍ മറിഞ്ഞുവീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കെ.എസ.്ഇ.ബി. ഇത്തരത്തില്‍ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ അതത് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലോ, എമര്‍ജന്‍സി നമ്പറായ 9496010101 ലോ വിളിച്ച് വിവരം അറിയിക്കണം.

ടൗട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കാറ്റിലും മഴയിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോള്‍ട്ടേജുള്ള ലൈനുകള്‍ക്കു വരെ തടസ്സമുണ്ടായിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്ബുകള്‍ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ തകരുകയും ചെയ്തു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിന് വലിയതോതില്‍ നാശനഷ്ടമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മഹാമാരിയുടെ കാലത്തും കെ എസ് ഇ ബി ജീവനക്കാര്‍ പൂര്‍ണ്ണമായും കര്‍മ്മനിരതരാണ്. ചിലയിടങ്ങളില്‍ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.ആശുപത്രികളിലേക്കും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്സിജന്‍ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുന:സ്ഥാപിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തു.

വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ.വി. ലൈനിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി. മുന്‍ഗണന നല്‍കുക. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികള്‍ പരിഹരിക്കുകയെന്നും കെ.എസ.്ഇ.ബി. അറിയിച്ചു.