
തിരുവനന്തപുരം: ഏപ്രിലിലെ കനത്ത ചൂട് കേരളത്തിലെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർത്തിയിരിക്കുകയാണ്.
വൈദ്യുതി ഉപഭോഗം ഇതിനകം തന്നെ ദിനംപ്രതി നൂറ് ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്.
ഈ മാസം ഇതുവരെ മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെയായത്.
ശരാശരി ദിവസേന ഉപയോഗം 101.97 ദശലക്ഷം യൂണിറ്റായി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ ഇത് 93.57 ദശലക്ഷം യൂണിറ്റായിരുന്നു. അതായത്, ഈ വർഷം പ്രതിദിനം ഏകദേശം എട്ട് ദശലക്ഷം യൂണിറ്റ് അധിക ഉപയോഗം രേഖപ്പെടുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൂട് വർധിച്ചതാണ് ഈ വർധനവിന് പ്രധാന കാരണം. കൂടാതെ, പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ട സാഹചര്യം വന്നതിനാല്‍ മേയ് മാസത്തിലെ ഇന്ധന സർചാർജില്‍ ഇതിന്റെ സ്വാധീനം പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.



