
കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ ചെങ്ങമനാട് പൊലീസ് കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്.
ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസില്‍ പരാതി കൊടുത്തതിലെ പ്രകോപനത്തിലാണ് ഇന്നലെ രാത്രി അടുവാശ്ശേരിയിലെ ഇന്ദിര ഭവനില്‍ ചിലർ അതിക്രമിച്ച് കയറിയത്.



