play-sharp-fill
സ്ഥാപനത്തിന്റെ നിലനില്‍പ്പ് നോക്കിയുള്ള ഒത്തുതീര്‍പ്പ് മാത്രം; സ്ഥാപനം നിലനിന്നാല്‍ മാത്രമേ ഉപഭോക്താവിനും തൊഴിലാളിക്കും നിലനില്‍പ്പുള്ളു; കെഎസ്‌ഇബി സമരത്തില്‍ മന്ത്രി കൃഷ്ണന്‍കുട്ടി

സ്ഥാപനത്തിന്റെ നിലനില്‍പ്പ് നോക്കിയുള്ള ഒത്തുതീര്‍പ്പ് മാത്രം; സ്ഥാപനം നിലനിന്നാല്‍ മാത്രമേ ഉപഭോക്താവിനും തൊഴിലാളിക്കും നിലനില്‍പ്പുള്ളു; കെഎസ്‌ഇബി സമരത്തില്‍ മന്ത്രി കൃഷ്ണന്‍കുട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്‌ഇബി സമരത്തില്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പ് നോക്കിയുള്ള ഒത്തുതീര്‍പ്പ് മാത്രമേയുണ്ടാകുകയുള്ളുവെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി.


കെഎസ്‌ഇബിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടു. സ്ഥാപനം നിലനിന്നാല്‍ മാത്രമേ ഉപഭോക്താവിനും തൊഴിലാളിക്കും നിലനില്‍പ്പുള്ളു എന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ കെ ബാലനുമായുള്ള കൂടിക്കാഴ്ച സാധാരണ നിലയിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ വൈദ്യുതി ഭവന് മുന്നില്‍ കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹവും, നിസ്സഹകരണ സമരവും തുടങ്ങി.

ചെയര്‍മാന്‍റെ പ്രതികാര നടപടികളും, സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ എം.ജി.സുരേഷ്കുമാര്‍, ബി ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിസ്സഹകരണ സമരവും ഓഫീസേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സമരം നീണ്ടുപോകുന്നത് കെഎസ്‌ഇബിയുടെ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമായതോടെ സിപിഎം ഇടപെട്ടിട്ടുണ്ട്. മുന്‍മന്ത്രി എ കെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും.