play-sharp-fill
‘കെ.എസ്‌ഇബി ബിസിനസ് സ്ഥാപനമാണ്, എല്ലാവരും സഹകരിച്ച്‌ മുന്നോട്ട് പോയാലെ രക്ഷപ്പെടുകയുള്ളൂ: സമരം ചെയ്യുന്നവര്‍ മഴയും വെയിലും കൊണ്ടിട്ട് കാര്യമില്ല: കെ.എസ്.ഇ.ബി ചെയര്‍മാന്‍

‘കെ.എസ്‌ഇബി ബിസിനസ് സ്ഥാപനമാണ്, എല്ലാവരും സഹകരിച്ച്‌ മുന്നോട്ട് പോയാലെ രക്ഷപ്പെടുകയുള്ളൂ: സമരം ചെയ്യുന്നവര്‍ മഴയും വെയിലും കൊണ്ടിട്ട് കാര്യമില്ല: കെ.എസ്.ഇ.ബി ചെയര്‍മാന്‍

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സമരം ചെയ്യുന്നവര്‍ വെയിലും മഴയും കൊണ്ടിട്ട് കാര്യമില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി അശോക്.സമരം നീണ്ടു പോകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കെ.എസ്ഇബിയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


‘കെ.എസ്‌ഇ..ബി ബിസിനസ് സ്ഥാപനമാണ്, എല്ലാവരും സഹകരിച്ച്‌ മുന്നോട്ട് പോയാലെ രക്ഷപ്പെടുകയുള്ളൂ, കെ.എസ് ഇ ബി സംവിധാനത്തിന്റെ മൗലിക സ്വഭാവം ബലികഴിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കെ.എസ്.ഇ.ബി സമരം അടിയന്തരമായി അവസാനിപ്പിക്കാന്‍ സിപിഎമ്മിന്റെ ഇടപെടല്‍. സര്‍ക്കാരും യൂണിയനും വിട്ടുവീഴ്ച ചെയ്യണമെന്നാണ് പാര്‍ട്ടി നിലപാട് . എ.കെ.ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തി.

കെ.എസ്.ഇ.ബിയിലെ സമരം സര്‍ക്കാരിനേയും മുന്നണിയിയേയും ബാധിക്കുമെന്ന് വിലയിരുത്തിയാണ് പ്രശ്‌നപരിഹാരത്തിന് സിപിഎമ്മും ഇടപെടുന്നത്. യൂണിയന്‍ നേതാക്കളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സ്ഥലം മാറ്റം ഉത്തരവ് പുറത്തിറക്കിയെങ്കിലും സമരം തുടരാനാണ് സി.ഐ.ടിയു തീരുമാനിച്ചത്. ഇതോടെ സിപിഎം നേതാക്കളായ എ.കെ ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുമായി ചര്‍ച്ച നടത്തി.

സമരം നീണ്ട് പോകാതെ അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് വൈദ്യുതി മന്ത്രിയോട് നേതാക്കള്‍ ആവശ്യപ്പെട്ടു. അത് പോലെ പ്രശ്‌നപരിഹാരത്തിന് വിട്ടുവീഴ്ച ചെയ്യണമെന്ന് യൂണിയന്‍ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കി. എന്നാല്‍ പ്രശ്‌നപരിഹാര ഫോര്‍മുലയൊന്നും സിപിഎം നേതാക്കള്‍ മുന്നോട്ട് വച്ചിട്ടില്ല.

സിപിഎം ഇടപെടലിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതമന്ത്രിയും കെഎസ്‌ഇബി ചെയര്‍മാനും യൂണിയന്‍ നേതാക്കളുമായി വീണ്ടും ചർച്ച നടത്തിയേക്കും.