play-sharp-fill
ഓൺലൈനിലൂടെ ഇനി വൈദ്യുതി ബിൽ അടയ്ക്കാനാവില്ല: അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്സ് വഴി പണം അടയ്ക്കുന്നത് കെഎസ്ഇബി നിർത്തലാക്കി

ഓൺലൈനിലൂടെ ഇനി വൈദ്യുതി ബിൽ അടയ്ക്കാനാവില്ല: അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്സ് വഴി പണം അടയ്ക്കുന്നത് കെഎസ്ഇബി നിർത്തലാക്കി

 

തിരുവനന്തപുരം : അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

 

വൈദ്യുതിബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്താണ് ഈ നടപടി.


 

നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധിക ചിലവില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group