play-sharp-fill
വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ  ഏകപക്ഷീയ പ്രവർത്തനങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക; കെഎസ്ഇബി ഓഫീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാ സത്യാഗ്രഹവും സംസ്ഥാന വ്യാപക പ്രതിഷേധവും 2022 ഏപ്രിൽ അഞ്ചിന് തിരുവനന്തപുരം വൈദ്യുതി ഭവന് മുന്നിൽ

വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവർത്തനങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക; കെഎസ്ഇബി ഓഫീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാ സത്യാഗ്രഹവും സംസ്ഥാന വ്യാപക പ്രതിഷേധവും 2022 ഏപ്രിൽ അഞ്ചിന് തിരുവനന്തപുരം വൈദ്യുതി ഭവന് മുന്നിൽ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവർത്തനങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക എന്ന ആവശ്യത്തോടെ വനിതാ സത്യാഗ്രഹവും സംസ്ഥാന വ്യാപക പ്രതിഷേധവും 2022 ഏപ്രിൽ അഞ്ചിന് തിരുവനന്തപുരം വൈദ്യുതി ഭവന് മുന്നിൽ കെഎസ്ഇബി ഓഫീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കും.

യാതൊരു പരിശോധനയും ഇല്ലാതെ ധൃതിപിടിച്ച സസ്പെൻഷൻ ഉത്തരവ് ഇറക്കാൻ കഴിയുന്ന ബോർഡ് മാനേജ്മെന്റ് ആ കാര്യം തിരുത്താൻ ദീർഘമായ നടപടിക്രമങ്ങൾ പാലിക്കണം എന്ന ബോർഡിന്റെ നിലപാട് തിരുത്തണമെന്നതായിരുന്നു സംഘടനയുടെ ആവശ്യം. എന്നാൽ ഈ കാര്യം അംഗീകരിക്കാൻ കെഎസ്ഇബി ലിമിറ്റഡ് മാനേജ്മെന്റിന് താല്പര്യമില്ല.


സീനിയർ ഓഫീസർമാരുടെ ഒരു പരിശീലന പരിപാടിയിൽ പ്രസംഗിച്ചുകൊണ്ട് സ്ഥാപനമേധാവി സംഘടനകളെയാകെ അവഹേളിക്കുന്ന സമീപനം സ്വീകരിക്കുകയുണ്ടായി.തുടർന്നുള്ള പല ചടങ്ങുകളിലും ഇതേ സംഭവം ആവർത്തിച്ചതാണ് പ്രക്ഷോഭത്തിലേക്ക് പോകാൻ കെഎസ്ഇബി ഓഫീസ് അസോസിയേഷനെ നിർബന്ധിതരാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 5 രാവിലെ 10 മണി മുതൽ ഒരുമണിവരെ സംഘടനയുടെ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വൈദ്യുതി ഭവന് മുന്നിൽ ഒരു അർദ്ധദിന സത്യാഗ്രഹം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അന്നുതന്നെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം വൈദ്യുതി ഭവനിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുള്ളതായും ഈ പരിപാടികളിലും തുടർ പ്രക്ഷോഭങ്ങളിലും മുഴുവൻ തൊഴിലാളികളുടെയും ഓഫീസർമാരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും സംഘടനാ പ്രസിഡന്റ് ഡോക്ടർ എൻ ജി സുരേഷ് കുമാറും ജനറൽ സെക്രട്ടറി ബി ഹരികുമാറും അറിയിച്ചു.