പക അത് വീട്ടാനുള്ളതാണ് !!! തോട്ടി കെട്ടിയ ജീപ്പിന് പിഴയിട്ട എംവിഡി ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്ഇ.ബി ; ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് എംവിഡി എഐ ക്യാമറ നിയമ ലംഘനം ചൂണ്ടിക്കാട്ടി 20,500 രൂപ പിഴയിട്ടു; പിന്നാലെ എംവിഡിയുടെ റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി
സ്വന്തം ലേഖകൻ
വയനാട്: കഴിഞ്ഞാഴ്ച ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് എംവിഡി എഐ ക്യാമറ നിയമ ലംഘനം ചൂണ്ടിക്കാട്ടി 20,500 രൂപ പിഴയിട്ടിരുന്നു. അമ്പലവയൽ കെഇഎസ്ബിയിലെ ജീപ്പിനാണ് മോട്ടർ വാഹനവകുപ്പിന്റെ ഉഗ്രൻ പണികിട്ടിയത്. പിന്നാലെ കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി.
ബില്‍ അടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കെഎസ്ഇബി എംവിഡി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ഓഫീസ് പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റയിലെ കെട്ടിടത്തിന്‍റെ ഫ്യൂസ് ഊരിയത്. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി വിച്ഛേദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞാഴ്ച ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് എംവിഡി എഐ ക്യാമറ നിയമ ലംഘനം ചൂണ്ടിക്കാട്ടി 20,500 രൂപ പിഴയിട്ടിരുന്നു. അമ്പലവയൽ കെഇഎസ്ബിയിലെ ജീപ്പിനാണ് മോട്ടർ വാഹനവകുപ്പിന്റെ ഉഗ്രൻ പണികിട്ടിയത്. വൈദ്യുതി ലൈനിനോടു ചേർന്ന് കിടക്കുന്ന മരക്കൊമ്പുകൾ നീക്കുന്നതിന്റെ ഭാഗമായി തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയിൽ കുടുങ്ങിയത്.
വാഹനത്തിനു മുകളിൽ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയുമാണു പിഴ ഈടാക്കിയത്. ടച്ചിങ് വെട്ടാൻ കരാർ അടിസ്ഥാനത്തിൽ ഒാടുന്ന വാഹനത്തിനാണ് പിഴ.
മോട്ടോര്‍ വാഹന വകുപ്പ് എമര്‍ജന്‍സി ഫണ്ടില്‍നിന്ന് ചൊവ്വാഴ്ച തന്നെ ബില്‍ അടച്ചതോടെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാലും സാവകാശം ലഭിക്കാറുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.