play-sharp-fill
എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിന്നാലെ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം ജി സുരേഷിനും സസ്പെൻഷൻ; കെഎസ്ഇബിയിൽ രണ്ടും കല്പിച്ച് ചെയർമാൻ

എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിന്നാലെ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം ജി സുരേഷിനും സസ്പെൻഷൻ; കെഎസ്ഇബിയിൽ രണ്ടും കല്പിച്ച് ചെയർമാൻ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം നേതൃത്വം നല്കുന്ന കെ എസ് ഇ ബി ഓഫീസേഴ്സ് സംഘടനയുമായി തുറന്ന പോരിന് കെഎസ്‌ഇബി ചെയർമാർ

എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിന്നാലെ കെഎസ്‌ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനെയും സസ്‌പെന്‍ഡ് ചെയ്തു.


കഴിഞ്ഞ ദിവസം കെഎസ്‌ഇബി ചെയര്‍മാനെതിരെ എം ജി സുരേഷിന്റെ നേതൃത്വത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ സത്യാഗ്രഹവും പ്രതിഷേധ ദിനവും നടത്തിയിരുന്നു. മാനേജ്‌മെന്റിന്റെ വിലക്ക് മറികടന്നുകൊണ്ടായിരുന്നു ഈ നീക്കം. ഇതേത്തുടര്‍ന്നാണ് എം ജി സുരേഷിനെതിരെ നടപടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ഇബിയിലെ വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്തതായാണ് ആരോപണം. അനുമതി കൂടാതെ അവധിയില്‍ പോയി ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച്‌ മാര്‍ച്ച്‌ 28നായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും, സംഘടനയുമായി ചര്‍ച്ചക്ക് പോലും തയാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.

കെഎസ്‌ഇബി ചെയര്‍മാനെതിരെ എം ജി സുരേഷിന്റെ നേതൃത്വത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ സത്യാഗ്രഹവും പ്രതിഷേധ ദിനവും നടത്തിയിരുന്നു. മാനേജ്‌മെന്റിന്റെ വിലക്ക് മറികടന്നുകൊണ്ടായിരുന്നു ഈ നീക്കം. ഇതേത്തുടര്‍ന്നാണ് എം ജി സുരേഷിനെതിരെ നടപടിയെടുത്തത്

എന്നാല്‍ പ്രതിഷേധം വകവെക്കില്ലന്നും എന്തുവന്നാലും നീതി നടപ്പാക്കുമെന്നും ചെയര്‍മാൻ പറയുന്നു. അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികൂടിയായ എക്‌സിക്യുട്ടീവ് എന്‍ജിനിയറെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ വീഴ്ച വരുത്തിയതിനായിരുന്നു സസ്‌പെന്‍ഷന്‍ എന്നതിന് തെളിവ് ഈ ഉദ്യോഗസ്ഥയുടെ ബോര്‍ഡിനുള്ള മറുപടിയില്‍ തന്നെയുണ്ട്.

ചെയര്‍മാന്‍ പ്രതികാരനടപടികളെടുക്കുന്നെന്നാണ് സംഘടന ആരോപിക്കുന്നത്. എന്നാല്‍ നിയമ പ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചെയർമാൻ അശോകും പറയുന്നു.

അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികൂടിയായ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജാസ്മിന്‍ ബാനുവിനെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. അവധിയെടുക്കാതെ സംസ്ഥാനത്തിന് പുറത്തുപോയെന്നാണ് കാരണം പറഞ്ഞത്. ജാസ്മിന്‍ ദേശീയ പണിമുടക്കിലും പങ്കെടുത്തിരുന്നു. ഓഫീസര്‍മാര്‍ പണിമുടക്കരുതെന്നായിരുന്നു ചെയര്‍മാന്റെ നിര്‍ദ്ദേശം.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ഉദ്യോഗസ്ഥയെ അവഹേളിക്കുന്നവിധം ചെയര്‍മാന്‍ പെരുമാറിയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എം.ജി. സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു എന്നാല്‍, നിയമാനുസൃതമായ അവധിയെടുക്കാതെയാണ് ഉദ്യോഗസ്ഥ സംസ്ഥാനത്തിന് പുറത്തുപോയതെന്ന് ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. ദേശീയ പണിമുടക്കുമായി സസ്‌പെന്‍ഷന് ബന്ധമില്ലെന്നും ബോര്‍ഡ് അറിയിച്ചു. ഇതാണ് ശരിയെന്ന് തെളിയിക്കുന്ന വിശദീകരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബോര്‍ഡ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ ഉദ്യോഗസ്ഥ തന്നെ ഇത് വ്യക്തമാക്കുന്നു.

സിറ്റിസിയും ലീവ് അപേക്ഷയും യഥാസമയം നല്‍കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നാണ് ആ വാചകം. എന്നാല്‍ മേലധികാരികളുടെ അനുമതിയോടെ നിയമാനുസൃതം എല്ലാ ക്രമീകരണവും ചെയ്ത് അവധിയില്‍ പോയെന്നും പറയുന്നു. ഈ വിശദീകരണത്തിലെ പ്രശ്‌നമാണ് അവരുടെ സസ്‌പെന്‍ഷന് കാരണമെന്നതാണ് വസ്തുത