കെ.എ.എസ് മുഖ്യപരീക്ഷയുടെ ദുരൂഹത നീക്കണം – തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എംഎല്‍എ

കെ.എ.എസ് മുഖ്യപരീക്ഷയുടെ ദുരൂഹത നീക്കണം – തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എംഎല്‍എ

സ്വന്തം ലേഖകൻ

കോട്ടയം : ഭരണ സര്‍വ്വീസ് ( കെ.എ.എസ് ) മുഖ്യപരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ദുരൂഹത എന്ന അക്ഷേപം ഗൗരവമേറിയതാണ്. കഴിഞ്ഞ നവംബറില്‍ നടത്തിയ പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിക്കാത്തത് ഉദ്യോഗാര്‍ത്ഥികളില്‍ ആശയ കുഴപ്പം സ്യഷ്ടിക്കുന്നു.

ചോദ്യങ്ങള്‍ക്ക് മലയാളത്തിലും ഉത്തരം എഴുതാന്‍ അനുമതി നല്‍കിയിട്ടും മൂന്ന് പേപ്പറുകള്‍ മലയാളത്തില്‍ ഉത്തരമെഴുതിയവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ആരോപണം ഗുരുതരമേറിയതാണ് ഇഗ്ളീഷിലുളള ഉത്തര സൂചിക ഉപയോഗിച്ചാണ് മലയാളത്തില്‍ മൂല്യനിര്‍ണ്ണയം നടത്തിയതെങ്കില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്, റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാതെ പുനര്‍പരിയോധനയോ ഉത്തരകടലാസുകളോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കാത്തത് സംശയമേറ്റുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിലുളള ഉത്തരപേപ്പറുകള്‍ ശാസ്ത്രീയമായി പരിശോധിക്കാനുളള നടപടി പി.എസ്.സി സ്വീകരിക്കണം. ഐ.ടി ഓഡിറ്റിങ്ങ് നടക്കാത്ത സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മൂല്യനിര്‍ണ്ണയം നടത്തിയത് പി.എസ്.സി ഭാഗത്ത്നിന്നും ഉണ്ടായ വീഴ്ചയാണ്. ഭരണ സര്‍വ്വീസിലെ പ്രധാനപ്പെട്ട പരീക്ഷയില്‍ ക്രമക്കേട് നടത്തിയവരെ കണ്ടുപിടിച്ച് അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്