video
play-sharp-fill
‘കെ സുരേന്ദ്രൻ രാജി വെക്കേണ്ടതില്ല; എന്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടത്; വോട്ട് കുറഞ്ഞിട്ടില്ല’; സി കൃഷ്ണകുമാർ

‘കെ സുരേന്ദ്രൻ രാജി വെക്കേണ്ടതില്ല; എന്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടത്; വോട്ട് കുറഞ്ഞിട്ടില്ല’; സി കൃഷ്ണകുമാർ

തിരുവനന്തപുരം: കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ. രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.

വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ വിളിച്ചിരുന്നെന്നും എന്നാൽ താൻ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി സി കൃഷ്ണകുമാർ  പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടതെന്നും പാലക്കാട് വോട്ട് കുറഞ്ഞിട്ടില്ലെന്നും സി കൃഷ്ണകുമാർ പറഞ്ഞു.

സംഘടന ബന്ധത്തിനപ്പുറം നല്ല സുഹൃത്ത് കൂടിയാണ് കെ സുരേന്ദ്രൻ തനിക്കെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. രാജിക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി സി കൃഷ്ണകുമാർ പറഞ്ഞു. ഒരു പരാജയത്തിന്റെ പേരിൽ രാജിവെച്ച് പിൻവാങ്ങുന്നയാളല്ല കെ സുരേന്ദ്രനെന്ന് കൃഷ്ണകുമാർ പറഞ്ഞു. പുറത്തുവന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പിൽ കൃത്യമായ പ്രവർത്തനങ്ങൾ നടന്നു. സംഘടനപരമായ പ്രവർത്തനങ്ങളിൽ പിന്നോട്ട് പോയിട്ടില്ല. എതിർചേരികളിൽ നിന്നുണ്ടായ ദുഷ്പ്രചരണങ്ങൾ കൊണ്ട് നഗരസഭ ഭരണവിരുദ്ധത ഉണ്ടായെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ആസൂത്രിതമായി ഉണ്ടാക്കിയ പ്രചാരണമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കൃഷ്ണകുമാർ പറഞ്ഞു.