play-sharp-fill
അച്ഛന്റെ ഹൃദ്രോഗം ഗുരുതരമായപ്പോൾ  കിട്ടിയ ജോലിയ്ക്ക് പോയി തുടങ്ങി; എന്നാൽ നടുറോഡില്‍ എരിഞ്ഞടങ്ങുക എന്നതായിരുന്നു അവളുടെ വിധി; വീട്ടുമുറ്റത്തെ ചിതയില്‍ എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നല്‍കി നാട്

അച്ഛന്റെ ഹൃദ്രോഗം ഗുരുതരമായപ്പോൾ കിട്ടിയ ജോലിയ്ക്ക് പോയി തുടങ്ങി; എന്നാൽ നടുറോഡില്‍ എരിഞ്ഞടങ്ങുക എന്നതായിരുന്നു അവളുടെ വിധി; വീട്ടുമുറ്റത്തെ ചിതയില്‍ എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നല്‍കി നാട്

സ്വന്തം ലേഖിക

കോഴിക്കോട്: കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്.


ആകെയുണ്ടായിരുന്ന നാലര സെന്റ് സ്ഥലത്തിന്റെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്‌ക്ക് ചിതയൊരുക്കിയത്.
അന്ത്യവിശ്രമമൊരുക്കാന്‍ വേറെ സ്ഥലമുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛന്‍ മനോജിന്റെ ഹൃദ്രോഗം ഗുരുതരമായപ്പോഴാണ് കൃഷ്ണപ്രിയ തന്റെ 22-ാം വയസില്‍ ജോലിക്ക് പോയി തുടങ്ങിയത്. എന്നാല്‍ ആ കുടുംബത്തിന്റെ പ്രതീക്ഷയെല്ലാം തകര്‍ക്കുന്ന സംഭവമാണ് അരങ്ങേറിയത്.

എംസിഎ ബിരുദധാരിയായിരുന്നു കൃഷ്ണപ്രിയ. പക്ഷെ വീട്ടിലെ അവസ്ഥ കാരണം കിട്ടിയ ജോലിയ്‌ക്ക് പോവുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിന് താങ്ങായതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കി നടത്തിയതും നാട്ടുകാരായിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയ കൃഷ്ണപ്രിയയെ ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ നാട്ടുകാരുടേയും വീട്ടുകാരുടേയും എല്ലാവരുടേയും സ്വപ്‌നങ്ങള്‍ ഒരുപകലില്‍ ഇല്ലാതാവുകയായിരുന്നു.

നന്ദകുമാറുമായി കൃഷ്ണപ്രിയയ്‌ക്ക് സൗഹൃദമുണ്ടായിരുന്നു. അത് വീട്ടുകാര്‍ക്കും അറിയാമായിരുന്നു. സൗഹൃദം കൂടുതല്‍ അടുത്തതോടെ നന്ദകുമാര്‍ നിബന്ധനകളും നിര്‍ദ്ദേശങ്ങളുമായി എത്തി. ഇതോടെ അതില്‍ നിന്നും കൃഷ്ണപ്രിയ പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.

ആളുകളോട് സംസാരിച്ചാല്‍, നല്ല വസ്ത്രം ധരിച്ചാല്‍, നല്ല രീതിയില്‍ മുടി കെട്ടിയാല്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും നന്ദകുമാര്‍ മകളുമായി വഴക്കിടുമായിരുന്നുവെന്ന് കുടുംബം പറയുന്നു. സംശയരോഗത്തെ തുടര്‍ന്ന് കൃഷ്ണപ്രിയയുടെ ഫോണ്‍ പോലും നന്ദകുമാര്‍ കൊണ്ടുപോവുകയുണ്ടായി. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ ആരോടും കൃഷ്ണപ്രിയ പറഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച രാവിലെ 9.45 ഓടെയാണ് ദേശീയപാതയോരത്തെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദേശത്തുകാരനും കൃഷ്ണ പ്രിയയുടെ പരിചയക്കാരനുമായ നന്ദകുമാര്‍ (31) , ഓഫീസില്‍ ജോലിക്ക് കയറാനെത്തിയ യുവതിയുടെ സമീപത്ത് എത്തിയതും ഏറെ നേരം കയര്‍ത്ത് സംസാരിക്കുകയും , ഒടുവില്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയും ചെയ്തത് മിനുറ്റുകള്‍ക്കുള്ളിലായിരുന്നു.

കൃഷ്ണപ്രിയയെ കുത്തിയ ശേഷമായിരുന്നു ജീവനോടെ കത്തിച്ചത്. പ്രണയപകയായിരുന്നു ഇതിന് കാരണം. ദേഹത്ത് തീ പടര്‍ന്ന നിലയില്‍ ഇരുവരെയും ആദ്യം കാണുന്നത് പഞ്ചായത്തില്‍ എത്തി ആവശ്യം കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന നാട്ടുകാരനായ മുഹമ്മദായിരുന്നു.

ഇദ്ദേഹമാണ് ഓഫീസിലെ മറ്റ് ജീവനക്കാരെ വിളിച്ച്‌ കുട്ടി വിവരമറിയിക്കുന്നതും കിട്ടാവുന്ന പാത്രങ്ങളില്‍ വെള്ളം ശേഖരിച്ച്‌ ഇരുവരുടെയും ദേഹത്ത് ഒഴിച്ച്‌ തീ കെടുത്തുന്നതും. തീ ആളി പടരുമ്പോള്‍ ഇരുവരും മരണ വെപ്രാളത്തില്‍ എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ഉടന്‍ ഓടിയെത്തിയെങ്കിലും പൊള്ളലേറ്റ യുവതിയേയും യുവാവിനെയും ആശുപത്രിയില്‍ എത്തിക്കാന്‍ അതുവഴി പോയ വാഹനങ്ങള്‍ നിര്‍ത്താന്‍ വിസമ്മതിക്കുകയും ചെയ്തു.

ഏറെ നേരത്തെ ശ്രമഫലമായാണ് രണ്ട് ആംബുലന്‍സകളെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ദേഹത്ത് വസ്ത്രങ്ങള്‍ ഒട്ടിപ്പിടച്ചത് കാരണം വാഴ ഇലയും മറ്റും ദേഹത്ത് പതിച്ചാണ് പൊള്ളലേറ്റവരെ നാട്ടുകാര്‍ വാഹനത്തില്‍ കയറ്റിയത്. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ ആറ് മണിക്കൂറോളം ജീവനോട് മല്ലടിച്ചു. പിന്നീട് മരിച്ചു.

നിര്‍മ്മാണ തൊഴിലാളിയായ കൃത്യം ചെയ്ത നന്ദകുമാര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദകുമാര്‍ ഇന്ന് രാവിലേയും മരിച്ചു.

നാല് ദിവസം മുമ്പാണ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തില്‍ പ്രൊജക്‌ട് അസി. ആയി കൃഷ്ണപ്രിയക്ക് താത്ക്കാലിക ജോലി ലഭിക്കുന്നത്.
എന്നാല്‍ നടുറോഡില്‍ എരിഞ്ഞടങ്ങുക എന്നതായിരുന്നു അവളുടെ വിധി.