കെ റെയില്‍; ആരെയും കണ്ണീര് കുടിപ്പിക്കില്ല, എതിര്‍പ്പുള്ളവരുമായി സംവാദത്തിന് തയ്യാറെന്ന് കോടിയേരി
സ്വന്തം ലേഖിക
തിരുവനന്തപുരം: ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയില്‍ പദ്ധതി നടപ്പാക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
മുന്‍മന്ത്രി ഡോ.ടി.എം. തോമസ് ഐസക് രചിച്ച ‘എന്തുകൊണ്ട് കെ റെയില്‍’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയെ എതിര്‍ക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷത്തിൻ്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനമാണ് എല്‍.ഡി.എഫ് നയം. കെ റെയിലും ഈ രീതിയിലാണ് വിഭാവനം ചെയ്യുന്നത്. എത്ര വേഗത്തിലുള്ള ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചാലും കേരളത്തില്‍ വേഗതയില്ല.
ഇതിന് പരിഹാരമാണ് കെ റെയില്‍. കണ്ണൂര്‍ വിമാനത്താവള പ്രശ്നത്തില്‍ താനും കെ സുധാകരനും ഒരുമിച്ച് പ്രവര്‍ത്തിച്ചു.
ആ നിലപാട് സുധാകരന്‍ കെ റെയില്‍ പദ്ധതിയിലും സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.