സില്‍വര്‍ ലൈനില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല; അനുമതി നല്‍കാത്തത് കേന്ദ്രം; കേരളത്തിന് മെച്ചമായ ഒരു പദ്ധതി ഉണ്ടാവരുതെന്ന കേന്ദ്രത്തിൻ്റെ നിലപാടാണ് പ്രശ്നമെന്ന് ധനമന്ത്രി
സ്വന്തം ലേഖിക
ന്യൂഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
കേന്ദ്ര സര്‍ക്കാരാണ് അനുമതി നല്‍കാത്തതെന്നും കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്ന കേന്ദ്രത്തിന് നിലപാടാണ് പ്രശ്നമെന്നുമാണ് ബാലഗോപാലിന്റെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നുമാണ് ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവിനെ കുറിച്ച് ധനമന്ത്രിയുടെ പ്രതികരണം.
അതേ സമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോപത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കണം.
സമരക്കാരെ പൊലീസും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.