കല്ലിടാന്‍ റവന്യൂ വകുപ്പ് പറഞ്ഞിട്ടില്ല; ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും പറയരുത്; കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍

കല്ലിടാന്‍ റവന്യൂ വകുപ്പ് പറഞ്ഞിട്ടില്ല; ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും പറയരുത്; കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍.

ഇതു സംബന്ധിച്ച്‌ കെ റെയില്‍ ഉദ്യോഗസ്ഥർ ഉദ്ധരിച്ചുവന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലിടാന്‍ നിര്‍ദേശിച്ചത് റവന്യൂ വകുപ്പാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കും. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും പറയരുത്.

ഒരോ പദ്ധതിക്കും ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നത് അതത് ഏജന്‍സികളാണ്. ഭൂമി ഏറ്റെടുത്തു നല്കുകയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്വം.

ഇപ്പോള്‍ നടക്കുന്നത് സാമൂഹിക ആഘാത പഠനത്തിനായുള്ള കല്ലിടലാണ്. ആഘാത പഠനത്തിന്റെ ഫലം എതിരായാല്‍ കല്ല് മാറ്റും. ഭൂമിയില്‍ എന്തു പഠനം നടത്തണമെങ്കിലും അതിരടയാളം വേണമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.