നെടുവണ്ണൂരില്‍ കെ റെയിലിനെതിരെ വൻപ്രതിഷേധം; ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു,എന്നാൽ കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിലും പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്
സ്വന്തം ലേഖിക
കൊച്ചി: കെ റെയിലിനായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നെടുമ്പാശ്ശേരി നെടുവണ്ണൂരിലാണ് സംഭവം വീട്ടമ്മമാര്‍ ഗേറ്റ് അടച്ച് പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ചു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിലും പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. നെടുമ്പാശ്ശേരി-ചെങ്ങമനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് നെടുവണ്ണൂര്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കെ റെയിൽ അടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ വീട്ടമ്മമാര്‍ പ്രതിരോധിച്ചിരുന്നു. വീട്ടുപറമ്പില്‍ കല്ല് നാട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ഉദ്യോഗസ്ഥർ കല്ലുകൾ നാട്ടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അങ്കമാലി, നെടുമ്പാശ്ശേരി മേഖലകളിൽ കെ റെയിൽ സംഘത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു