പുനഃസംഘടന പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കെപിസിസി പ്രസിഡന്റായി തുടരില്ലെന്ന് കെ സുധാകരന്‍; ചില നേതാക്കള്‍ സഹകരിക്കുന്നില്ലെന്നും പരാതി
സ്വന്തം ലേഖിക
വയനാട്: പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കെ സുധാകരന്‍.
പ്രതീക്ഷയ്ക്കൊത്ത് കെ പി സി സിയെ മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കെ പി സി സി ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ച് നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ല. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ല.
മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ആരാണെന്ന് ടി എന്‍ പ്രതാപനോട് കെ സുധാകരന്‍ ചോദിച്ചു.
രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കായുള്ള ലീഡേഴ്‌സ് മീറ്റിന് വയനാട്ടില്‍ തുടക്കമായിരിക്കുകയാണ്.
വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് മുഖ്യ അജണ്ട. സര്‍ക്കാരിനെതിരെ നടത്തേണ്ട പ്രതിഷേധ പരിപാടികള്‍ക്ക് ലീഡേഴ്‌സ് മീറ്റില്‍ രൂപം നല്‍കും. യോഗത്തില്‍ കെ സുധാകരന്‍ സംഘടനാ രേഖ അവതരിപ്പിച്ചു.