കെ പി സി സി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; നിയമസഭയിലേയ്ക്ക് മത്സരിക്കാനുള്ള എംപിമാരുടെ താത്പര്യവും തരൂര്‍ വിവാദം ചര്‍ച്ചയാകും
സ്വന്തം ലേഖിക
തിരുവനന്തപുരം: കെ പി സി സി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാവുന്നു.
ഇന്ന് ഭാരവാഹി യോഗവും നാളെ എക്‌സിക്യൂട്ടീവ് യോഗവുമാണ് ചേരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭയിലേയ്ക്ക് മത്സരിക്കാനുള്ള എം പിമാരുടെ താത്പര്യവും തരൂര്‍ വിവാദവും യോഗത്തില്‍ ചര്‍ച്ചയാവും. പുനഃസംഘടന വൈകുന്നതും യോഗത്തില്‍ ചര്‍ച്ചയാവും.
താഴെതട്ട് മുതലുള്ള പനഃസംഘടന വൈകുകയാണ്.
ബൂത്ത് തലം മുതലുള്ള പുനഃസംഘടന വേഗത്തിലാക്കാന്‍ തീരുമാനമുണ്ടാകും.
കൂടാതെ കെ പി സി സി ട്രഷററുടെ മരണവും ബന്ധുക്കള്‍ ഇന്ദിര ഭവന്‍ കേന്ദ്രീകരിച്ച് പരാതി നല്‍കിയതും ചര്‍ച്ചയാവും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എം പിമാരുടെ വിമുഖതയും യോഗത്തില്‍ ചര്‍ച്ചയാവും.
സിറ്റിംഗ് എം പിമാരില്‍ പലരും നിയമസഭയിലേയ്ക്ക് മത്സരിച്ചേക്കുമെന്ന് ശശി തരൂര്‍ എം പിയും വ്യക്തമാക്കിയിരുന്നു.
അതേസമയം, സ്ഥാനാര്‍ത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പില്‍ ആര് എവിടെ മത്സരിക്കണമെന്നും മത്സരിപ്പിക്കണോയെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്വന്തം നിലയ്ക്ക് ആര്‍ക്കും തീരുമാനമെടുക്കാനാകില്ല. വിഷയത്തില്‍ അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയെ അറിയിക്കണം.
സ്ഥാനാര്‍ത്ഥിത്വം സംഘടനാപരമായി പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത് പാര്‍ട്ടിയ്ക്ക് വിധേയരായാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.