അനില്‍ ആന്റണിക്ക് പകരം ‌ഡോ. പി. സരിന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറാകും; കമ്മിറ്റി പുന:സംഘടിപ്പിക്കാൻ ധാരണ

അനില്‍ ആന്റണിക്ക് പകരം ‌ഡോ. പി. സരിന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറാകും; കമ്മിറ്റി പുന:സംഘടിപ്പിക്കാൻ ധാരണ

സ്വന്തം ലേഖിക

തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ നരേന്ദ്രമോദിക്ക് അനുകൂല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് രാജിവച്ച അനില്‍ ആന്റണിക്ക് പകരം ഡോ.പി. സരിനെ നിയമിച്ചു.

കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായാണ് ഡോ, സരിനെ നിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മിറ്റി പുന:സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. അടുത്ത ദിവസം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു സരിന്‍. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമയത്താണ് ബി.ജെ.പിയെയും മോദിയെയും അനുകൂലിക്കുന്ന പരാമര്‍ശം അനില്‍ ആന്റണി നടത്തിയത്.

തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കെ.പി,സി. സി അദ്ധ്യക്ഷനുള്‍പ്പെടെ അനില്‍ ആന്റണിക്കെതിരെ രംഗത്ത് വന്നു. തുടര്‍ന്നാണ് അനില്‍ ആന്റണി സ്ഥാനം രാജി വച്ചത്.