Spread the love

കോഴിക്കോട്: മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളി 24 അടി താഴ്ചയുള്ള കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലില്‍ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിലാണ് സംഭവം നടന്നത്. രാവിലെ വെള്ളം കോരാനെത്തിയ വീട്ടമ്മയാണ് കിണറ്റിനുള്ളില്‍ ആളെ കണ്ടെത്തിയത്.

video
play-sharp-fill

കിണറിന്റെ ഗ്രില്‍ തെന്നി നീങ്ങിയതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അത് നേരെയാക്കിയ ശേഷമാണ് കുഞ്ഞബ്ദുള്ളയുടെ ഭാര്യ വെള്ളം കോരാന്‍ എത്തിയത്. ആദ്യം കിണറ്റില്‍ തേങ്ങയോ മറ്റോ വീണതാണെന്നാണ് കരുതിയത്. എന്നാല്‍ അകത്ത് നിന്ന് ഒരാള്‍ മുകളിലേക്ക് നോക്കിയതോടെ ഭയന്ന് നിലവിളിക്കുകയായിരുന്നു. ശബ്ദം കേട്ട് കുഞ്ഞബ്ദുള്ളയും മകനും സ്ഥലത്തെത്തി പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു.

കിണറിന്റെ ഗ്രില്‍ നീക്കിയ ശേഷം കുളിമുറി വഴി വീട്ടിനുള്ളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ കാല്‍ തെറ്റി കിണറ്റില്‍ വീണതെന്നാണ് സംശയം. വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നെറ്റ് ഉപയോഗിച്ച് ഇയാളെ പുറത്തെടുത്തു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group