
കോട്ടയം: റേഷന്‍ കടകളില്‍ പത്ത് രൂപയ്ക്ക് വിറ്റുകൊണ്ടിരുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ള പദ്ധതി വഴിമുട്ടി.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് റേഷന്‍ കടകളില്‍ നടപ്പിലാക്കിയ സുജലം കുപ്പിവെള്ള പദ്ധതി പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല.
2023-ല്‍ ആരംഭിച്ച പദ്ധതിക്ക് തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചെങ്കിലും കമ്മീഷന് കുറവായതിനാല്‍ റേഷന്‍ വ്യാപാരികള്‍ പിന്‍വാങ്ങി. 8 രൂപയ്ക്ക് വ്യാപാരികള്‍ക്ക് ലഭിച്ചിരുന്ന വെള്ളം 10 രൂപയ്ക്ക് വില്‍ക്കാനായിരുന്നു കരാര്‍.
പണം ഉടന്‍ നല്‍കണമെന്ന വ്യവസ്ഥയും വ്യാപാരികളെ പിന്തിരിപ്പിച്ചു. വെള്ളം തണുപ്പിച്ച് സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഫ്രീസര്‍ സംവിധാനത്തിന്റെ അഭാവവും വില്ലന്മാരായി. കുപ്പികളുടെ ക്ഷാമവും പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഉല്പാദനച്ചെലവും കാരണം വ്യാപാരികള്‍ക്ക് 9 രൂപയ്ക്ക് മാത്രമേ വെള്ളം വില്ക്കാന് കഴിയൂ എന്ന് കമ്പനി പറയുന്നു. റേഷന്‍ കടകള്‍ വഴി 13 രൂപയ്ക്ക് വില്‍ക്കാനും തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചില്ല. അതിനിടയില്‍ തിരഞ്ഞെടുപ്പ് നടന്നു. അതേസമയം കെ.സ്റ്റോര്‍, സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, കെ.ടി.ഡി.സി എന്നിവയിലൂടെ കുപ്പിവെള്ള വിതരണം ലാഭകരമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 10.5 കോടി രൂപയുടെ വിറ്റുവരവ് നേടി.







