
കൊല്ലം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റുള്ള മരണം. കൊല്ലം സ്വദേശി രാജേന്ദ്രൻ (64) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 24-നാണ് രാജേന്ദ്രന്റെ വീടിനുള്ളില്‍ വെച്ച് അണലിയുടെ കടിയേറ്റത്. ഉടൻ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. വേനല്‍ കടുക്കുന്നതോടെ പാമ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും വീടുകള്‍ക്കുള്ളിലേക്കും എത്താൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







