കോഴിക്കോട് പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും
കോഴിക്കോട്: പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അടിവാരം നൂറാംതോട് സ്വദേശി ചെമ്മങ്കോട് വീട്ടിൽ ബിജേഷിനാണ് (40) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷിച്ചത്.
2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ വച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ച കാര്യം കുട്ടി പിന്നീട് അമ്മയുടെ സുഹൃത്തിനോട് വെളിപ്പെടുത്തുകയായിരുന്നു.
അത്തോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ പി.കെ.ജിതേഷ്, പേരാമ്പ്ര ഡിവൈഎസ്പി ജയൻ ഡൊമിനിക് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി. ജെതിൻ ഹാജരായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0