play-sharp-fill
കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിക്കാനിടയായ സംഭവം; പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴിയെടുത്തു

കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിക്കാനിടയായ സംഭവം; പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴിയെടുത്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: ഫാത്തിമ ഹോസ്പിറ്റലില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പോലീസ് പരാതിക്കാരിയായ ഹാജറ നജയില്‍ നിന്നും വീട്ടിലെത്തി മൊഴിയെടുത്തു. സംഭവത്തില്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

ഏതാനും ദിവസം മുമ്പ് പൊലീസില്‍ യുവതി പരാതി നല്‍കിയിട്ടും മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നാണ് ആരോപണം. തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ആക്ഷന്‍ കമ്മറ്റി സമരം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ യുവതി രോഗശയ്യയില്‍ എത്തി കോഴിക്കോട് പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഈ കേസില്‍ യുവതിയുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഏകപക്ഷീയമായാണ് നിലപാട് എടുക്കുന്നതെന്ന് കുടുംബം ആരോപിച്ചു.