video
play-sharp-fill

വിൽപ്പനയ്ക്ക് എത്തിച്ച 12 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍, മറ്റ് പ്രതികൾക്കായി  അന്വേഷണം ശക്തമാക്കി

വിൽപ്പനയ്ക്ക് എത്തിച്ച 12 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍, മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കി

Spread the love

 

മലപ്പുറം: മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് എലത്തൂർ സ്വദേശി നവനീത്(25), കാരപ്പറമ്പ് സ്വദേശി അക്ഷയ് (29) എന്നിവരെയാണ് അറസ്റ്റ്വെ ചെയ്തത്. 12.64 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പോലീസ് പിടികൂടി.

 

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും തിരൂർ പോലീസും ശനിയാഴ്‌ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് പ്രതികൾ മയക്കുമരുന്നുമായി വാക്കാട് ഭാഗത്ത് വെച്ച് മോട്ടോർസൈക്കിളിൽ പിടിയിലായത്.

 

തിരൂർ -താനൂർ ഭാഗങ്ങളിൽ വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കു മരുന്നെന്ന് പ്രതികളിൽ നിന്നും വിവരം ലഭിച്ചു. ഈ ഭാഗങ്ങളിൽ നിന്നുള്ള പ്രതികളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.bമജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group