കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടു; എൻ.ഐ.എ കോടതി വിധിച്ച ഇരട്ടജീവപര്യന്തമാണ്  റദ്ദാക്കിയത്

കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടു; എൻ.ഐ.എ കോടതി വിധിച്ച ഇരട്ടജീവപര്യന്തമാണ് റദ്ദാക്കിയത്

സ്വന്തം ലേഖകൻ
കോഴിക്കോട്∙ കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടു.എൻ.ഐ.എ കോടതി വിധിച്ച ഇരട്ടജീവപര്യന്തമാണ് റദ്ദാക്കിയത്.

കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെയാണ് വെറുതെ വിട്ടത്.

2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലുമാണ് സ്ഫോടനം നടന്നത്. 2009ൽ കേസ് എൻ.ഐ.എ ഏറ്റെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരട്ട സ്ഫോടന കേസിൽ പ്രതികളും എൻഐഎയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം.

തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നത്.

പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.