play-sharp-fill
ദേശീയ പണിമുടക്ക്:   കോഴിക്കോട് കുട്ടികളടങ്ങുന്ന  കുടുംബത്തിന് നേരെ ആക്രമണം;അഞ്ചംഗ കുടുംബം സഞ്ചരിച്ച   ഓട്ടോയുടെ ചില്ല്  സമരാനുകൂലികള്‍ തല്ലി   തകർക്കുകയായിരുന്നു ;സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു; കുട്ടികളെയും മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി

സ്വന്തം ലേഖിക

കോഴിക്കോട് :ദേശീയ പണിമുടക്ക് പുരോഗമിക്കുന്നതിനിടെ കോഴിക്കോട് അശോകപുരത്ത് സമരാനുകൂലികള്‍ ഓട്ടോറിക്ഷയുടെ ചില്ല തല്ലിത്തകര്‍ത്തു. കൊമ്മേരി സ്വദേശിയായ ലിബിജിത്തിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികളടക്കം അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനമാണ് തകര്‍ത്തത്. ഇവരെ ഓട്ടോയില്‍ നിന്നിറക്കി വിടുകയും ചെയ്തു. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. കുട്ടികളെയും മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴും അഞ്ചും വയസുള്ള കുട്ടികളും ലിബിജിത്തിന്റെ ഭാര്യയും അമ്മയുമാണ് ഓട്ടോയിലുണ്ടായിരുന്നത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മാവൂര്‍ റോഡ് ശ്മശാനത്തിന് സമീപമെത്തിയപ്പോഴാണ് ആക്രമണം. പൊലീസെത്തിയാണ് കുടുംബത്തെ രക്ഷപെടുത്തിയത്. സംഭവത്തിന് ശേഷം ലിബിജിത്തും ഭാര്യയും സംയുക്ത സമര സമിതിയുടെ പന്തലിലെത്തി പ്രതിഷേധിച്ചെങ്കിലും ഇവരെ സമരക്കാര്‍ റക്കിവിട്ടു.

‘പെട്ടന്നായിരുന്നു ആക്രമണം. ചില്ല് തകര്‍ത്തതിനിടെ കയ്യും മുറിഞ്ഞു. സമരക്കാരെ കണ്ടപ്പോള്‍ തന്നെ ഫാമിലിയാണ്, ഒന്നും ചെയ്യരുതെന്ന് പറയുന്നുണ്ടായിരുന്നു. സമരപ്പന്തലിലെത്തിയപ്പോള്‍ അവിടെ നിന്നും മോശമായ അനുഭവമുണ്ടായി. മുഖത്തടിക്കുമെന്നാണ് അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞത്’. ലിബിജിത്തും ഭാര്യയും പ്രതികരിച്ചു.