എട്ടാം ക്ലാസുകാരിയെ പരിചയപ്പെട്ട ശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ശല്യം ചെയ്തു ; യുവാവ് പിടിയില്‍
പത്തനംതിട്ട : എട്ടാം ക്ലാസുകാരിയെ പരിചയപ്പെട്ട ശേഷം നഗ്നഫോട്ടോകള്‍ കൈവശപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയിൽ.
കൊല്ലം സ്വദേശിയും മംഗലാപുരത്ത് എംഎസ്സി വിദ്യാർത്ഥിയുമായ സ്റ്റെബിൻ ഷിബു (22)വാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ഇയാള്‍ തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും കുട്ടിക്ക് അയച്ചുകൊടുത്തിരുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ 2023 മേയിലാണ് പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാം വാട്സ്‌ആപ്പ്, സ്നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടർച്ചയായി സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചു കൊള്ളാം എന്ന് കുട്ടിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്കാണ് വാട്സാപ്പിലൂടെ തന്റെ നഗ്ന ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തത്.
പിന്നീട് കുട്ടിയുടെ നഗ്നഫോട്ടോകള്‍ നിർബന്ധിച്ച് ഇൻസ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്തു. യുവാവിന്റെ നിരന്തരമായ നിർബന്ധത്താല്‍ ചിത്രങ്ങള്‍ അയച്ചുകൊടുത്ത കുട്ടി കരയുന്നതുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് സംഭവം വീട്ടുകാരോട് പറഞ്ഞത്. തന്റെ ഫോണില്‍ നിന്നും ഇത്തരം ഫോട്ടോകളും ദൃശ്യങ്ങളും കുട്ടി ഒഴിവാക്കിയിരുന്നു.
യുവാവിന്റെ ശല്യം കൂടിയതോടെ വീട്ടുകാർ കോയിപ്രം പോലീസിൽ പരാതി നൽകുകയും, മാതാവിന്റെ സാന്നിധ്യത്തില്‍ കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.