കൊച്ചി നഗരത്തിൽ എടിഎം തട്ടിപ്പ്;തട്ടിപ്പ് നടത്തിയത് എടിഎം മെഷീഷിനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ച്;അന്വേഷണം ഊര്‍ജിതം
സ്വന്തം ലേഖിക
കൊച്ചി: കൊച്ചിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളില്‍ വ്യാപക തട്ടിപ്പ്. എ.ടി.എം മെഷീന്റെ പണം വരുന്ന ഭാഗം അടച്ചുവച്ചാണ് മോഷ്ടാവ് ഇടപാടുകാരുടെ പണം കവര്‍ന്നത്.
മെഷീനില്‍ കാര്‍ഡ് ഇട്ട് പണം എടുക്കുന്നവര്‍ക്ക് പണം വരുന്നതായി ശബ്ദം കേള്‍ക്കുമെങ്കിലും പണം ലഭിക്കാറില്ലായിരുന്നു. ഇടപാടുകാര്‍ മടങ്ങുന്നതിനു പിന്നാലെ മോഷ്ടാവ് തടസ്സം നീക്കി പണം എടുക്കുകയാണ് ചെയ്തിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളമശേരിയിലെ ഒരു എ.ടി.എമ്മില്‍ നിന്നും മാത്രം 25,000 രൂപയാണ് ഒരു ഇടപാടുകാരന് നഷ്ടപ്പെട്ടത്. പണം അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതറിഞ്ഞ് ഇടപാടുകാര്‍ ബാങ്കില്‍ പരാതിപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
എ.ടി.എമ്മിലെ സി.സി.ടി.വിയില്‍ നിന്ന് മോഷ്ടാവിന്റെ ദൃശ്യവും ലഭിച്ചിട്ടുണ്ട്.
Third Eye News Live
0