കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് കോട്ടയം നഗരസഭയിൽ ലേലം: സാമുഹിക അകലം പാലിക്കാതെ കരാറുകാർ എത്തി; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് കോട്ടയം നഗരസഭയിൽ ലേലം: സാമുഹിക അകലം പാലിക്കാതെ കരാറുകാർ എത്തി; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് കോട്ടയം നഗരസഭയിൽ കടമുറി ലേലം. ഇന്നു രാവിലെ നടന്ന കടമുറി ലേലത്തിലാണ് കൊവിഡ് നിയന്ത്രണങ്ങളുടെ പ്രധാന ഭാഗമായ സാമൂഹിക അകലം പാലിക്കാതിരുന്നത്. കൊവിഡ് നിയന്ത്രണം പാലിക്കാതെ ലേലം നടത്തിയതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ വിവിധ സ്ഥാപനങ്ങളും കടമുറികളും ലേലം ചെയ്തു നൽകുന്നതിനുള്ള നടപടിക്രമങ്ങളാണ് രാവിലെ നഗരസഭ ഓഫിസിൽ നടന്നത്. നേരത്തെ തന്നെ മുൻകൂട്ടി അറിയിച്ചു നടത്തിയ ലേലമായിരുന്നു. നഗരസഭ ഓഫിസിലും ഓഫിസിന്റെ വരാന്തയിലും നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരമധ്യത്തിലെ ഊട്ടിലോഡ്ജ് കെട്ടിടം കോട്ടയത്തെ ഒരു പ്രമുഖ്യ വ്യവസായിക്കു വേണ്ടി വീണ്ടും ലേലം ചെയ്തു കൊടുക്കുന്നതായി തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടത്. ഇതിനു പിന്നാലെയാണ് കൊവിഡ് പ്രോട്ടോക്കോളുകൾ എല്ലാം ലംഘിച്ചുള്ള നഗരസഭയുടെ ലേലനടപടി നടന്നത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും വൻവിമർശം അടക്കം ഉയർന്നിരുന്നു.

എന്നാൽ,  കോവിഡ് നിയന്ത്രണങ്ങൾ  പാലിക്കാതെയാണ് നഗരസഭ ഓഫിസിൽ ലേലം നടന്നത്. കൊവിഡ് സ്ഥിതി അതിരൂക്ഷമായി തുടരമ്പോഴാണ് നിയന്ത്രണങ്ങൾക്കും, ബോധവത്കരണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം നൽകേണ്ട കോട്ടയം നഗരസഭ തന്നെ ഇത്തരം ദൗർഭാഗ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.