കുടയംപടി ഷാപ്പിലെ ജീവനക്കാരന് കൊവിഡ്: ഈ സ്ഥലങ്ങളിലെ കടകൾ രണ്ടു ദിവസം പൂർണമായും അടച്ചിടും; നിർദേശങ്ങൾ ഇങ്ങനെ

കുടയംപടി ഷാപ്പിലെ ജീവനക്കാരന് കൊവിഡ്: ഈ സ്ഥലങ്ങളിലെ കടകൾ രണ്ടു ദിവസം പൂർണമായും അടച്ചിടും; നിർദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് രോഗി എത്തിയ കുടയംപടി ഷാപ്പിലെ ജീവനക്കാരനു കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ കടകൾ രണ്ടു ദിവസം അടച്ചിടാൻ നിർദേശം. ചൊവ്വാഴ്ചയും, ബുധനാഴ്ചയും പ്രദേശത്തെ കടകൾ അടച്ചിടുന്നതിനാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

കുടമാളൂർ, പാണ്ഡവം, കുടയംപടി, വാരിശേരി എന്നിവിടങ്ങളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നതിനാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. തുറക്കുന്ന ദിവസങ്ങളിൽ ഈ സ്ഥാപനങ്ങൾ വൈകിട്ട് അഞ്ചു വരെ മാത്രമേ തുറക്കാവൂ എന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗി കുടയംപടി ഷാപ്പിൽ എത്തിയത്. ഇതിനു ശേഷം ഇയാൾക്കു രോഗം സ്ഥിരീകരിച്ചതോടെ ഷാപ്പിലെ ജീവനക്കാർ ക്വാറന്റയിനിൽ പോയിരുന്നു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിലാണ് ഷാപ്പ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ, ആരോഗ്യ വകുപ്പ് ഇയാളുടെ സമ്പർക്കപ്പട്ടിക പരിശോധിച്ചത്. ഇതോടെയാണ് കുടയംപടി പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ ഇയാൾ എത്തിയതായി കണ്ടെത്തിയത്. തുടർന്നു പ്രദേശത്തെ കടകളും സ്ഥാപനങ്ങളും എല്ലാം അടച്ചിടാൻ നിർദേശം നൽകുകയായിരുന്നു.

കുടമാളൂർ, കുടയംപടി, അയ്മനം പാണ്ഡവം പ്രദേശങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ആരോഗ്യ വകുപ്പും പഞ്ചായത്തും തീരുമാനിച്ചിട്ടുമുണ്ട്.