![കോട്ടയം ജില്ലയിൽ ആകെ രോഗികൾ 396: ഇന്നു മാത്രം 77 പേർക്കു കൂടി കോവിഡ് ബാധിച്ചു; 67 പേർക്കും സമ്പർക്കത്തിലൂടെ രോഗം കോട്ടയം ജില്ലയിൽ ആകെ രോഗികൾ 396: ഇന്നു മാത്രം 77 പേർക്കു കൂടി കോവിഡ് ബാധിച്ചു; 67 പേർക്കും സമ്പർക്കത്തിലൂടെ രോഗം](https://i0.wp.com/thirdeyenewslive.com/storage/2020/07/oipl.jpg?fit=1024%2C533&ssl=1)
കോട്ടയം ജില്ലയിൽ ആകെ രോഗികൾ 396: ഇന്നു മാത്രം 77 പേർക്കു കൂടി കോവിഡ് ബാധിച്ചു; 67 പേർക്കും സമ്പർക്കത്തിലൂടെ രോഗം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ 77 പേരുടെ കോവിഡ് പരിശോധനാ ഫലം കൂടി പോസിറ്റിവായി. 67 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 396 ആയി.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ എരുമേലി സ്വദേശിനിയും(29) വിദേശത്തുനിന്നെത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ നാലു പേരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കം മുഖേനയുള്ള രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെനിന്നുള്ള 12 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി.
കോട്ടയം മുനിസിപ്പാലിറ്റി-ഒൻപത്, ചങ്ങനാശേരി മുനിസിപ്പാലിറ്റി, കുറിച്ചി ഗ്രാമപഞ്ചായത്ത് -ആറു വീതം, ഉദയനാപുരം, വാഴപ്പള്ളി-നാലു വീതം, പാറത്തോട് -മൂന്ന്, അതിരമ്പുഴ, കോരുത്തോട്, തൃക്കൊടിത്താനം, വൈക്കം മുനിസിപ്പാലിറ്റി-രണ്ടു വീതം,
ആർപ്പൂക്കര, അയർക്കുന്നം, എരുമേലി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കരൂർ, കുമരകം, മാടപ്പള്ളി, മാഞ്ഞൂർ, മീനടം, മുളക്കുളം, ടിവിപുരം, തലയാഴം, തലയോലപ്പറമ്പ്, വെച്ചൂർ -ഒന്നു വീതം എന്നിങ്ങനെയാണ് സമ്പർക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്.
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 46 പേർ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയിൽ ഇതുവരെ ആകെ 813 പേർക്ക് രോഗം ബാധിച്ചു. 417 പേർ രോഗമുക്തരായി.
വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ:
സി.എഫ്.എൽ.ടി.സികൾ: മുട്ടമ്പലം -84, നാട്ടകം -63, അകലക്കുന്നം -54, പാലാ – 54, കുറിച്ചി-51, ഏറ്റുമാനൂർ-34.
ആശുപത്രികൾ: മെഡിക്കൽ കോളേജ് കോട്ടയം-30, ജനറൽ ആശുപത്രി കോട്ടയം-15, കോട്ടയത്തെ സ്വകാര്യ ആശുപത്രി-1, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-4, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി-4, ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി-2.