കൊവിഡ് രണ്ടാം തരംഗം പിടി മുറുക്കുന്നു: കുമരകത്ത് പോസിറ്റിവിറ്റിയിൽ നേരിയ കുറവ് ; വെള്ളാവൂരിൽ ഉയർന്നു

കൊവിഡ് രണ്ടാം തരംഗം പിടി മുറുക്കുന്നു: കുമരകത്ത് പോസിറ്റിവിറ്റിയിൽ നേരിയ കുറവ് ; വെള്ളാവൂരിൽ ഉയർന്നു

സ്വന്തം ലേഖകൻ

കോട്ടയം: തിങ്കളാഴ്ച്ചത്തെ രോഗസ്ഥിരീകരണം കൂടി ഉൾപ്പെടുത്തിയുള്ള കണക്കിൽ കുമരകം ഗ്രാമപഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റിയിൽ കുറവ്. ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയർന്ന പഞ്ചായത്തിൽ 50.91ൽനിന്ന് 49.08 ശതമാനത്തിലേക്കാണ് താഴ്ന്നത്.

മെയ് നാലു മുതൽ 10 വരെ ഇവിടെ 601 പേർ പരിശോധനാ വിധേയരായതിൽ 295 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തലയാഴം(40.50), മരങ്ങാട്ടുപിള്ളി(40.22) പഞ്ചായത്തുകളാണ് തൊട്ടു പിന്നിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

71 പഞ്ചായത്തുകളും ആറ് മുനിസിപ്പാലിറ്റികളുമുള്ള ജില്ലയിൽ നിലവിൽ എല്ലായിടത്തും പോസിറ്റിവിറ്റി 50 ശതമാനത്തിൽ താഴെയാണ്. 23 ഇടത്ത് 30നും 40നു ഇടയിലും 45 തദ്ദേശ സ്ഥാപനങ്ങളിൽ 20നും 30നും ഇടയിലുമാണ്. 20ൽ താഴെ പോസിറ്റിവിറ്റിയുള്ള ആറു തദ്ദേശ സ്ഥാപനങ്ങളുണ്ട്.

മെയ് ഒൻപതു വരെ പോസിറ്റിവിറ്റി നിരക്കിൽ ഏറ്റവും പിന്നിലായിരുന്ന(6.77) വെള്ളാവൂർ പഞ്ചായത്തിൽ പുതിയ കണക്ക് പ്രകാരം 18 ആയി ഉയർന്നു. തിങ്കളാഴ്ച്ച മാത്രം ഇവിടെ 77 പേർക്ക് രോഗം സ്ഥിരീകരിച്ചു. 14.34 ശതമാനമുള്ള എരുമേലി പഞ്ചായത്തിലാണ് ഇപ്പോൾ പോസിറ്റിവിറ്റി ഏറ്റവും കുറവ്.