കൊവിഡ് പടർന്നു പിടിക്കുമ്പോൾ ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ കുർബാന: കടുത്തുരുത്തി സെന്റ് മേരീസ് പള്ളി വികാരിയ്ക്കും കൈക്കാർക്കും എതിരെ കേസ്; കുർബാന നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച്

കൊവിഡ് പടർന്നു പിടിക്കുമ്പോൾ ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ കുർബാന: കടുത്തുരുത്തി സെന്റ് മേരീസ് പള്ളി വികാരിയ്ക്കും കൈക്കാർക്കും എതിരെ കേസ്; കുർബാന നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാട്ടിൻ മുൻപെങ്ങുമില്ലാത്ത വിധം കൊവിഡ് പടർന്നു പിടിക്കുമ്പോൾ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് കുർബാന നടത്തിയ പള്ളി വികാരിയ്ക്കും സഹപ്രവർത്തകർക്കും എതിരെ പൊലീസ് കേസ്. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോണ പള്ളി (താഴത്തുപള്ളി) വികാരിയ്ക്കും സഹ വികാരിയ്ക്കും കൈക്കാർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, കൈക്കാരന്മാരായ ഔസേപ്പച്ചൻ ചിറപ്പുറം, ബേബി വഞ്ചിപ്പുരയ്ക്കൽ, ജോയി വടക്കേ ഓലിത്തടം, അസി.വികാരി ഫാ.ഷിന്റോ വർഗീസ് എന്നിവർക്കെതിരെയാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴിച രണ്ടു കുർബാനയാണ് പള്ളിയിൽ നടത്തിയിരുന്നത്. രാവിലെ ആറു മണിയ്ക്കു നടന്ന ആദ്യ കുർബാനയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ പങ്കെടുത്തിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ആദ്യം പള്ളി വികാരിയെയും, സഹ വികാരിയെയും വിളിച്ച് സ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ, പത്തു മണിയോടെ നടത്തിയ രണ്ടാം കുർബാനയിൽ എൺപതിൽ അധികം ആളുകൾ സാമൂഹിക അകലം പാലിക്കാതെ എത്തുകയായിരുന്നു. വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ കടുത്തുരുത്തി പൊലീസ് വൈദികനും, സഹ വൈദികനും പള്ളിയിലെ കൈക്കാർക്കും എതിരെ കേസെടുക്കുകയായിരുന്നു. പള്ളിയിൽ കുർബാനയ്ക്കായി കൂടിയ ആളുകൾക്കും എതിരെ കേസെടുക്കും.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് മാത്രം അഞ്ചു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്തുരുത്തിയിലും, മാഞ്ഞൂരിലും കടുത്തുരുത്തി ടൗണിലും മാർക്കറ്റിലും അടക്കം പലർക്കും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ഇതിനു ശേഷവും നിയന്ത്രണങ്ങൾ ലംഘിച്ച് തന്നെയാണ് ആളുകൾ ജീവിക്കുന്നതെന്നു വ്യക്തമാകുകയാണ് ഏറ്റവും ഒടുവിൽ പള്ളിയിൽ കൂടിയവർക്കെതിരെ കേസെടുത്തതിലൂടെ വ്യക്തമാകുന്നത്.