സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഇന്ന്: 127 പേർക്ക് രോഗം; 57 പേർ രോഗവിമുക്തർ; 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; കോട്ടയത്ത് 11 പേർക്കും കൊറോണ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഇന്ന്: 127 പേർക്ക് രോഗം; 57 പേർ രോഗവിമുക്തർ; 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; കോട്ടയത്ത് 11 പേർക്കും കൊറോണ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾക്കു രോഗം ബാധിച്ച ദിവസമായി ജൂൺ 20 ശനിയാഴ്ച. സംസ്ഥാനത്ത് 127 പേർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 57 പേർക്കാണ് രോഗ വിമുക്തമായത്.

87 പേർ വിദേശത്തു നിന്നും എത്തിയവർ, 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ. ആരോഗ്യ പ്രവർത്തകനായ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര 15 , ഡൽഹി 9 , തമിഴ്‌നാട്, 5 ഉത്തർപ്രദേശ്, കർണ്ണാടക രണ്ട്, രാജസ്ഥാൻ മധ്യപ്രദേശ് ഗുജറാത്ത് ഒന്ന് വീതം ആളുകൾക്കും രോഗം ബാധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം മൂന്ന്, കോട്ടയം 11 കാസർകോട് ഏഴ്, തൃശൂർ ആറ്, മലപ്പുറം വയനാട് തിരുവനന്തപുരം അഞ്ച് വീതം, കണ്ണൂർ, ആലപ്പുഴ നാല് വീതം, ഇടുക്കി മൂന്ന് എന്നിങ്ങനെയാണ് കണക്കുകൾ. എല്ലാ ജില്ലകളിലും കോവിഡ് ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം രണ്ട്, കൊല്ലം രണ്ട് പത്തനംതിട്ട, ആലപ്പുഴ പന്ത്രണ്ട് വീതം, എറണാകുളം ഒന്ന്, മലപ്പുറം ഒന്ന്, പാലക്കാട് പത്ത്, കോഴിക്കോട് 11, വയനാട് രണ്ട്, കണ്ണൂർ, കാസർകോട് രണ്ടു വീതം.

4817 സാമ്പിളുകൾ ഇന്ന് പരിശോധിച്ചു. ഇതുവരെ 3039 പേർക്കു രോഗം സ്ഥിരീകരിച്ചു. 1450 പേർ നിലവിൽ ചികിത്സയിലുണ്ട്. 139342 പേരാണ് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്. 2036 പേർ ആശുപത്രിയിൽ ഉണ്ട്. 288 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.