പൊലീസുകാർക്കും കൊവിഡ് ഭീഷണി..! സംസ്ഥാനത്ത് 338 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ; പട്ടികയിൽ ഒരു ജില്ലാ പൊലീസ് മേധാവിയും; കാക്കിയണിഞ്ഞ് കേരളത്തെ കാക്കുന്നവരുടെ ആരോഗ്യം സംരക്ഷിക്കാൻ നാട് ഒന്നിച്ച് പ്രാർത്ഥനയിൽ..!

പൊലീസുകാർക്കും കൊവിഡ് ഭീഷണി..! സംസ്ഥാനത്ത് 338 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ; പട്ടികയിൽ ഒരു ജില്ലാ പൊലീസ് മേധാവിയും; കാക്കിയണിഞ്ഞ് കേരളത്തെ കാക്കുന്നവരുടെ ആരോഗ്യം സംരക്ഷിക്കാൻ നാട് ഒന്നിച്ച് പ്രാർത്ഥനയിൽ..!

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയെ പ്രതിരോധിക്കുന്നതിൽ ലോകത്തിനു മുഴുവൻ മാതൃകയായ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു നിർണ്ണായകമായ ഇടപെടൽ നടത്തിയ പൊലീസിനും കൊറോണ ഭീതി.

ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ പോരാടുമ്പോൾ, തെരുവിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളിലാണ് പൊലീസ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇതിനിടെ സംസ്ഥാനത്ത് 338 പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ ഒരു ജില്ലാ പൊലീസ് മേധാവിയും നിരീക്ഷണത്തിലേയ്ക്കു മാറിയിട്ടുണ്ട്. ഇത് ഒരു ഡി.സി.പിയാണെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ആരോഗ്യ വിഭാഗം പ്രവർത്തകർക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന വിഭാഗമാണ് പൊലീസ്. മുൻ കരുതലും സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയെങ്കിലും, ഇതിനൊന്നും പ്രതിരോധിക്കാനാവാത്ത രീതിയിലാണ് പൊലീസുകാർ ജോലി ചെയ്യുന്നത്. മണിക്കൂറുകളോളം സാധാരണക്കാരായ പൊലീസുകാർ ജോലി ചെയ്യുമ്പോൾ ഇവർക്ക് രോഗം പിടികൂടാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗ പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തമാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇതിനിടെയാണ് സംസ്ഥാനത്തെ 338 ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ കഴിയുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലേയ്ക്കു മാറേണ്ട സാഹചര്യമുണ്ടായാൽ ഇത് ക്രമസമാധാന നിയന്ത്രണത്തെ ബാധിക്കും. പൊലീസ് അൽപം ഇളവു നൽകിയാൽ വാഹനങ്ങളുമായി നാട്ടുകാർ നിരത്തിൽ ഇറങ്ങുന്ന സാഹചര്യമാണ് ഉള്ളത്. ഇത് രോഗം കൂടുതൽ വ്യാപിക്കുന്ന സാഹചര്യമുണ്ടാകും. ഇത് ഉറപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായി രോഗപ്രതിരോധം ഉറപ്പാക്കണമെന്നാണ് നിർദേശം ഉയരുന്നത്.