നിരന്തരം വ്യാജ വാർത്തകൾ: ഒടുവിൽ അബ്ദുൾ സലാം കൊവിഡിനു കീഴടങ്ങി; മുണ്ടക്കയം ഇടക്കുന്നത്തെ ഓട്ടോ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്നറിയാത്തത് ആശങ്ക; 48 പേർ സമ്പർക്ക പട്ടികയിൽ

നിരന്തരം വ്യാജ വാർത്തകൾ: ഒടുവിൽ അബ്ദുൾ സലാം കൊവിഡിനു കീഴടങ്ങി; മുണ്ടക്കയം ഇടക്കുന്നത്തെ ഓട്ടോ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്നറിയാത്തത് ആശങ്ക; 48 പേർ സമ്പർക്ക പട്ടികയിൽ

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: കൊവിഡ് ബാധിച്ച് ഓട്ടോ ഡ്രൈവറായ മുണ്ടക്കയം കാഞ്ഞിരപ്പള്ളി എടക്കുന്നം സ്വദേശിയായ അബ്ദുൾ സലാ(72)മിന്റെ മരണത്തിൽ ആശങ്ക ഒഴിയുന്നില്ല. ഇദ്ദേഹത്തിന്റെ മരണം കൊറോണ മൂലമാണ് എന്നു സ്ഥിരീകരിക്കുമ്പോഴും, ഇദ്ദേഹത്തിന് രോഗം എവിടെ നിന്നാണ് എന്നു കണ്ടെത്താനാവാത്തത് ആശങ്കയ്ക്കു ഇടയാക്കിയിട്ടുണ്ട്.

ഇടക്കുന്നം ജമാഅത്ത് പരിപാലന സമിതി അംഗമായ അബ്ദുൽ സലാം മേഖലയിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ഇടക്കുന്നം നിവാസികൾ വേദനയോടെയാണ് കേൾക്കുന്നത്. ഒരാഴ്ചയിലേറെയായി അസുഖ ബാധിതനായ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ പല തവണ ഇദ്ദേഹം മരിച്ചതായി വ്യാജ വാർത്തകളും ഇറങ്ങി. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അറിയിപ്പ് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി അവസാനം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത കോട്ടയം ജില്ലയിലെ ആദ്യമായാണ് ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുന്നത്. മരിച്ച അബ്ദുൾ സലാമിന് ഇതുവരെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 48 പേരാണ് ഉള്ളത്. ഇദ്ദേഹത്തിന്റെ മകന്റ് സ്രവം അടക്കം പരിശോധനാ വിധേയമാക്കിയിട്ടുണ്ട്.

അബ്ദുൽ സലാം ന്യുമോണിയ ബാധിതനായാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയത്. അവിടെ രോഗം സ്ഥിരീകരിച്ചു ഐസലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.