ഭാരത് ആശുപത്രിയിലെ കൊവിഡ് രോഗ ബാധ: വിശദീകരണവുമായി ഭാരത് ആശുപത്രി; പ്രചാരണം ഭാരത് ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ; പൊതുജനങ്ങളിൽ ഭീതി പടർത്താൻ; എല്ലാം ഭദ്രമെന്നും ആശുപത്രി അധികൃതർ; ഭാരതിൽ ചികിത്സ നൽകുന്നത് സൗജന്യമായും കുറഞ്ഞ നിരക്കിലുമെന്നും വിശദീകരണം; വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശദീകരണം

ഭാരത് ആശുപത്രിയിലെ കൊവിഡ് രോഗ ബാധ: വിശദീകരണവുമായി ഭാരത് ആശുപത്രി; പ്രചാരണം ഭാരത് ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ; പൊതുജനങ്ങളിൽ ഭീതി പടർത്താൻ; എല്ലാം ഭദ്രമെന്നും ആശുപത്രി അധികൃതർ; ഭാരതിൽ ചികിത്സ നൽകുന്നത് സൗജന്യമായും കുറഞ്ഞ നിരക്കിലുമെന്നും വിശദീകരണം; വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശദീകരണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഭാരത് ആശുപത്രിയിൽ   കോവിഡ് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രിയ്‌ക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്തയിൽ വിശദീകരണവുമായി ഭാരത് ആശുപത്രി. ആശുപത്രിയിലെ വിവിധ വിഷയങ്ങളിൽ നവമാധ്യമങ്ങളിൽ അടക്കം പ്രചാരണം ശക്തമാകുകയും, ആശുപത്രിയിലേയ്ക്കു എത്തുന്ന രോഗികളുടെ എണ്ണം കുത്തനെ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രി വിശദീകരണവുമായി രംഗത്ത് എത്തിയത്.

കൊവിഡ് ബാധ ആശുപത്രിയിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത നൽകിയത്. ഭാരത് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നായിരുന്നു തേർഡ് ഐ ന്യൂസ് ലൈവിന്റെ വിമർശനം. ഇതിനു പിന്നാലെയാണ് ആശുപത്രി അധികൃതർ ഔദ്യോഗിക വിശദീകരണവുമായി രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് ആശുപത്രിയുടെ വിശദീകരണം ഇങ്ങനെ

കോട്ടയം ഭാരത് ആശുപത്രിയിൽ 17/07/2020 ൽ ഓർത്തോ വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തിയ ഒരു രോഗിയ്ക്കു കൊവിഡ് പോസിറ്റിവായ വിവരം ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ അറിയുന്നത് 23/07/2020 ലാണ്. വിവരം ലഭിച്ച ഉടൻ പരിശോധിച്ച ഡോക്ടറും ഡോക്ടറുമായി ബന്ധപ്പെട്ട ജോലിക്കാരും ക്വാറന്റയിനിൽ പോകുകയും ഡോക്ടർ അടുത്ത ദിവസം (24/07/2020) ന് കൊവിഡ് പരിശോധനയ്ക്കു വിധേയനാവുകയും ചെയ്തു. ഡോക്ടർ 25/07/2020 ൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ പ്രൈമറി ലിസ്റ്റ് സെക്കൻഡറി ലിസ്റ്റ് എന്നിവ തയ്യാറാക്കുകയും ഡോക്ടറുമായി ബന്ധപ്പെട്ട ഹോസ്പിറ്റൽ സ്റ്റാഫുകളെ ക്വാറന്റയിൻ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

പ്രൈമറി ലിസ്റ്റ്, സെക്കൻഡറി ലിസ്റ്റ് എന്നിവ ജില്ലാ ആരോഗ്യ വകുപ്പിന് പിറ്റേ ദിവസം തന്നെ നൽകുകയും ചെയ്തു. ഹോസ്പിറ്റൽ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ഒ.പി അണുവിമുക്തമാക്കുകയും അടച്ചിടുകയും ചെയ്തു. ഹോസ്പിറ്റൽ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ഒ.പി, വിശ്രമ സ്ഥലങ്ങൾ, ആശുപത്രിയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സ്ഥലവും പൂർണമായും അണുവിമുക്തമാക്കി.

കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഹോസ്പിറ്റൽ ചികിത്സയ്ക്കായി വരുന്ന രോഗികൾ അവരുടെ ചികിത്സ വിവരങ്ങൾ കൃത്യമായും ഡോക്ടറെ അറിയിക്കേണ്ടതാണ്. രോഗികളുടെ കൂടെ കഴിയാവുന്നതും ഒന്നിൽ കൂടുതൽ ആളുകൾ ഹോസ്പിറ്റലിൽ പ്രവേശിക്കാതിരിക്കുകയും , മാസ്‌ക് ധരിക്കുകയും , സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. ജില്ലാ ആരോഗ്യ വകുപ്പ് നൽകുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഹോസ്പ്പിറ്റലിൽ പൂർണമായും പ്രവർത്തനം നടന്നു വരുന്നു.

മേൽപ്പറഞ്ഞ വസ്തുതകൾക്കു വിരുദ്ധമായും, വസ്തുതകൾ വളച്ചൊടിച്ചും നവമാധ്യമങ്ങളിലൂടെ ചില വ്യക്തികളും സംഘടനകളും ജില്ലാ ഭരണകൂടത്തെയും ഭാരത് ആശുപത്രിയെയും അപകീർത്തിപ്പെടുത്തുന്നതിനും , പൊതുജനങ്ങളിൽ ഭീതി പരത്തുന്നതിനും വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു.

വസ്തുനിഷ്ടമല്ലാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഇതിനായി അറിയിക്കുന്നു. ഇത്തരം കുപ്രചാരണങ്ങളിലൂടെ പൊതുജനമധ്യേ ഭീതി പരത്തുകയും, അത് നിർധനരായ രോഗികൾക്കു (സൗജന്യമായ കുറഞ്ഞ നിരക്കിലും) ഡയാലിസീസ് പോലുള്ള അവശ്യ ചികിത്സകൾ മുടങ്ങുന്നതിന് കാരണമാകുകയുള്ളൂ. ഹോസ്പിറ്റൽ എല്ലാ വിഭാഗം ഡോക്ടർമാരുടെ സേവനത്തോടെ പൂർണമായും പ്രവർത്തന ക്ഷമമാണ്. എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.