play-sharp-fill
കോട്ടയം വൈക്കം താലൂക്കിലെ 50 ഓളം റേഷൻ കടകളില്‍ പുഴു നുരയ്ക്കുന്ന അരിയും ഗോതമ്പും ; കീടങ്ങളുള്ള അരി സിവില്‍ സപ്ലൈസ് അധികൃതര്‍ തിരിച്ചെടുത്തു.

കോട്ടയം വൈക്കം താലൂക്കിലെ 50 ഓളം റേഷൻ കടകളില്‍ പുഴു നുരയ്ക്കുന്ന അരിയും ഗോതമ്പും ; കീടങ്ങളുള്ള അരി സിവില്‍ സപ്ലൈസ് അധികൃതര്‍ തിരിച്ചെടുത്തു.

 

വൈക്കം : വൈക്കം താലൂക്കിലെ 50 ഓളം റേഷൻ കടകളില്‍ ലഭിച്ച പുഴുക്കളും കീടങ്ങളുമുള്ള അരി സിവില്‍ സപ്ലൈസ് അധികൃതര്‍ തിരിച്ചെടുത്തു.: വൈക്കം താലൂക്കിലെ 50 ഓളം റേഷൻ കടകളില്‍ ലഭിച്ച പുഴുക്കളും കീടങ്ങളുമുള്ള അരി സിവില്‍ സപ്ലൈസ് അധികൃതര്‍ തിരിച്ചെടുത്തു.

 

 

 

വൈക്കത്തെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ അരി നല്‍കിയ മൂന്നു സ്വകാര്യ അരി മില്ലുകളുടെ മോശമായ അരിയും എഫ്സിഎയുടെ ഗോതമ്പുമാണ് തിരിച്ചെടുത്തത്. വൈക്കം, വെച്ചൂര്‍ , തലയോലപ്പറമ്പ് ഫര്‍ക്കയിലെ കടകളിലെ മോശം അരിയാണ് തിരിച്ചെടുത്തത്. അരി തിരിച്ചെടുക്കുന്നതിന്‍റെ ഭാഗമായി റേഷൻ കടകള്‍ ഇന്നലെ രാത്രി തുറന്നു പ്രവര്‍ത്തിച്ചു.

 

 

തിരിച്ചെടുത്ത ഭക്ഷ്യയോഗ്യമല്ലാത്ത അരിക്കു പകരമായി കുറ്റമറ്റ അരി കടകള്‍ക്ക് നല്‍കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അജി പറഞ്ഞു. റേഷൻ കടകളില്‍ ഒരു മാസത്തേക്ക് വിതരണത്തിന് അരിയുള്ളതിനാല്‍ റേഷൻ വിതരണത്തിന് തടസമുണ്ടാകില്ല. വൈക്കം താലൂക്കിലെ171 കടകളില്‍ വൈക്കം, തലയോലപ്പറമ്ബ്, വെച്ചൂര്‍ ഫര്‍ക്കകളിലുള്‍പ്പെട്ട 50 ഓളം റേഷൻ കട ഉടമകളാണ് പുഴുനുരയ്ക്കുന്ന അരി ലഭിച്ചതായി സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

കഴിഞ്ഞ ദിവസം ഉദയനാപുരം നേരേ കടവ് സ്വദേശി വെള്ളാപ്പറമ്ബില്‍ സന്തോഷ് പുഴുനുരയ്ക്കുന്ന അരിയുമായി വൈക്കം താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ സമരം നടത്തിയിരുന്നു. ആള്‍ കേരള റേഷൻ റീട്ടെയില്‍ അസോസിയേഷനും ഭക്ഷ്യ യോഗ്യമല്ലാത്ത അരി കടകളില്‍നിന്നു മാറ്റി കുറ്റമറ്റ അരി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമര നടത്തിയിരുന്നു.

 

 

 

ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ അരി വിതരണത്തിന് പര്യാപ്തമല്ലെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈപ്പിൻപടിയിലെ എട്ടാം നമ്ബര്‍ കടയിലെ 32 ചാക്ക് അരി അധികൃതര്‍ മാറ്റി നല്‍കിയിരുന്നു. അരിയില്‍ പുഴു കണ്ടെത്തിയതിനെത്തുടര്‍ന്ന് നേരേകടവിലെ കടയില്‍ 20 ചാക്ക് അരി മോശമാണെന്നാണ് കട ഉടമ അറിയിച്ചത്.

 

 

 

 

മോശം അരി വിതരണം ചെയ്യാതെ മാറ്റിവയ്ക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.ഭക്ഷ്യയോഗ്യമല്ലാത്ത അരി കടകളില്‍ തന്നെ സൂക്ഷിക്കുന്നത് നല്ല അരിയിലും പുഴുക്കളും കീടങ്ങളും ഉണ്ടാകാൻ ഇടയാക്കുന്നതായി വ്യാപാരികള്‍ ആരോപിച്ചിരുന്നു.റേഷൻ കടകളിലെ പരിമിതമായ സ്ഥലത്താണ് പുഴുക്കളും പുഴുക്കട്ടയും കീടങ്ങളുമുള്ള അരിച്ചാക്കുകള്‍ സൂക്ഷിച്ചിരുന്നത്. മൂന്നു മാസം കഴിഞ്ഞാല്‍ തണുപ്പ് തട്ടി കുത്തരിയില്‍ പൂപ്പല്‍ ബാധയുണ്ടാകാനിടയുണ്ട്.

 

 

 

 

പല കടകളിലും നാലുമാസം പഴക്കമുള്ള കുത്തരിയുണ്ട്. രണ്ടു മാസത്തോളം വൈക്കത്തെ റേഷൻ കടകളിലേക്ക് മോശം അരി രണ്ടു മില്ലുകാര്‍ നല്‍കിയിട്ടും സിവില്‍ സപ്ലൈസ് മന്ത്രിയോ സ്ഥലം എംഎല്‍എയോ പ്രശ്നപരിഹാരമുണ്ടാക്കിയില്ലെന്ന് റേഷൻ വ്യാപാരികളും ഗുണഭോക്‌താക്കളും ആരോപിച്ചിരുന്നു.