എം.സി റോഡിൽ കുറിച്ചി ഔട്ട്‌പോസ്റ്റിൽ വാഹനാപകടം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവാലം സ്വദേശി മരിച്ചു

എം.സി റോഡിൽ കുറിച്ചി ഔട്ട്‌പോസ്റ്റിൽ വാഹനാപകടം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവാലം സ്വദേശി മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു. കാവാലം കൊച്ചുപറമ്പിൽ കിഷോർകുമാറാ (മനു-23)ണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11 ന് എം.സി റോഡിൽ കുറിച്ചി മന്ദിരം കവല ഔട്ട് പോസ്റ്റിനു സമീപത്തെ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുകയാണ് കിഷോർകുമാർ. ഈ ജോലിയ്ക്കു ശേഷം രാത്രിയിൽ വീട്ടിലേയ്്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എം.സി റോഡിലെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ കിഷോറിനെ പൊലീസ് വാഹനത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ മരണം സംഭവിച്ചു. ചിങ്ങവനം പൊലീസ് കേസെടുത്തു.