Spread the love

കോട്ടയം : കാപ്പ പ്രതികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കേസ് അന്വേഷണവുമായി ചെന്ന അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടത് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന ക്രിമിനൽ സംഘത്തെ. വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള നാലുപേരുടെയും കൂടി സാന്നിധ്യം മനസ്സിലാക്കി ചോദ്യം ചെയ്ത പോലീസിന് ലഭിച്ചത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ. ഇവരിൽ ഭവനഭേദനം, മോഷണം, റോബറി തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

video
play-sharp-fill

മുൻപ് മോഷണം കേസുകളിൽ പ്രതികൾ ആയിട്ടുള്ള വരും ക്രിമിനൽ പശ്ചാത്താല ഉള്ളവരും ആയ ആളുകൾ സംഘം ചേർന്ന് കൃത്യമായ ഗൂഢാലോചനയോടെ റോബറി തുടങ്ങിയ ഉദ്ദേശത്തോടെയും ആണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

മാന്തുരുത്തി സ്വദേശി അഖിൽ, ചമ്പക്കര സ്വദേശി അഭയദേവ്, സംക്രാന്തി സ്വദേശി ബിന്റോ ബേബി, പെരുമ്പായിക്കാട് സ്വദേശി കെനസ് കെ.വി എന്നിവരാണ് അറസ്റ്റിലായത്. കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കറുകച്ചാൽ ഇൻസ്പെക്ടർ എസ്എച്ച്ഒ പ്രശോഭിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിജയകുമാർ ഉൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group