Spread the love

കണ്ണൂർ: സ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

video
play-sharp-fill

ഞായറാഴ്ച ട്യൂഷന്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങിയവും പാടില്ലെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

നാളെ കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂറില്‍ 204.4 മി.മീ-ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ഥമാക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന്  ഈ ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകള്‍ മുഴക്കിയിരുന്നു.