ഇൻഷുറൻസ് പോളിസി ഉപയോക്താവ് അടയ്ക്കാനുള്ള ബാലൻസ് ഇൻഷുറൻസ് പ്രീമിയം തുക ചികിത്സാചെലവിനേക്കാള്‍ കൂടുതലായാൽ ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ കമ്പനിക്ക് അധികാരമില്ല ; സ്റ്റാർ ഹെൽത്ത് പലിശയും നഷ്ടപരിഹാരവും നൽകണം; കോട്ടയം ഉപഭോക്തൃ കോടതി
ഇൻഷുറൻസ് പോളി
കോട്ടയം: ഇൻഷുറൻസ് പോളിസി ഉപയോക്താവ് അടയ്ക്കാനുള്ള ബാലൻസ് ഇൻഷുറൻസ് പ്രീമിയം തുക ചികിത്സാചെലവിനേക്കാള്‍ കൂടുതലായതിനാല്‍ ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ കമ്ബനിക്ക് അധികാരമില്ലെന്ന് കോട്ടയം ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ ഉത്തരവ്.മൂഴൂർ സ്വദേശി നിഥീഷ് തോമസ് സ്റ്റാർ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്ബിനിക്കെതിരേ നല്കിയ പരാതിയിലാണ് ഉത്തരവ്.
2022 മാർച്ചില്‍ 7881 രൂപ അടവുവരുന്ന ആറു തുല്യതവണ വ്യവസ്ഥയില്‍ 47,286 രൂപ പ്രീമിയം വരുന്ന അഞ്ചു ലക്ഷം രൂപയുടെ പോളിസി നിഥീഷ് എടുത്തു. ആദ്യ രണ്ടു തവണ പ്രീമിയം അടച്ചതിനു ശേഷം 2022 നവംബറില്‍ മകളുടെ ആശുപത്രി ചികിത്സാർത്ഥം 9775 രൂപയുടെ ആനുകൂല്യം ലഭിക്കാൻ കമ്ബനിയെ സമീപിച്ചെങ്കിലും തുക അനുവദിക്കുന്നത് കമ്ബനി നിരസിച്ചു. ഇതേത്തുടർന്നാണ് നിഥീഷ് ഉപഭോക്തൃതർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രലോഭനകരമായ പരസ്യങ്ങളും പോളിസി ഡോക്യുമെന്റേഷനിലൂടെ വാഗ്ദാനങ്ങള്‍ നല്‍കിയും ഉപയോക്താവിനെ ആകർഷിച്ച് കബളിപ്പിക്കുന്നത് സ്റ്റാർ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്ബനിയുടെ സേവനന്യൂനതയും ആരോഗ്യ ഇൻഷുറൻസിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് കമ്മീഷൻ കണ്ടെത്തി.
പോളിസി തവണ വ്യവസ്ഥകളോടെ വാഗ്ദാനം ചെയ്യുമ്ബോള്‍ ഇൻഷുറൻസ് പോളിസി കാലയളവില്‍ പോളിസി ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. തവണവ്യവസ്ഥ കാലയളവില്‍ ആനൂകൂല്യം ലഭിക്കുന്നതിന് മുഴുവൻ പ്രീമിയം തുകയും മുൻകൂറായി അടയ്ക്കാൻ നിർബന്ധിക്കുന്നത് ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പ്രാഥമിക ലക്ഷ്യത്തിന് വിരുദ്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഉയർന്ന കവറേജുള്ള പോളിസികളില്‍ പ്രീമിയം ഒന്നിച്ച് മുൻകൂറായി അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കി പോളിസി ഉടമയ്ക്ക് ആശ്വാസമേകുന്നതാണ് തവണകളായി പ്രീമിയം അടയ്ക്കാനുള്ള അനുവാദം.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കരാർ വ്യവസ്ഥകളിലെ ന്യായം ഒരു അടിസ്ഥാനവശമാണെന്നും ഏകപക്ഷീയമായ വ്യവസ്ഥ പ്രത്യേകിച്ച് ഇൻഷുറൻസ് പോളിസികളില്‍ പോളിസി ഉടമയുടെ അവകാശങ്ങളിലും ബാധ്യതകളിലും അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കില് അത് നിയമവിരുദ്ധമായി കണക്കാക്കാവുന്നതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. നിഥീഷിന് ആശുപത്രിയില്‍ ചെലവായ 9,775 രൂപ 2022 നവംബർ മുതല്‍ ഒൻപതു ശതമാനം പലിശയോടെ നല്‍കാനും മാനസികവ്യഥ കണക്കിലെടുത്ത് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കമ്മീഷൻ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാല്‍, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ കോട്ടയം ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.