play-sharp-fill
കോട്ടയം അടിച്ചിറയിൽ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി; ട്രെയിനുകൾ വൈകിയോടുന്നു; പ്രശ്നം താത്കാലികമായി പരിഹരിച്ചു; വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം

കോട്ടയം അടിച്ചിറയിൽ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി; ട്രെയിനുകൾ വൈകിയോടുന്നു; പ്രശ്നം താത്കാലികമായി പരിഹരിച്ചു; വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം

കോട്ടയം: അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു.

പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം – എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു.

വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group